കാട്ടാക്കടയിൽ ബസിൽ കയറിയപ്പോൾ പിന്നിലൊരാൾ, വീട്ടമ്മയുടെ 3.5 പവന്‍റെ മാലപൊട്ടിച്ചു,ഓടി രക്ഷപ്പെട്ട് യുവതി

news image
Sep 11, 2025, 10:29 am GMT+0000 payyolionline.in

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് കയറുന്നതിനിടെ വീട്ടമ്മയുടെ മൂന്നര പവന്റെ മാല കവർന്നു. അമ്പലത്തിൻകാല ശ്രീകല്ലടി ബാവ നിവാസിൽ ഗിരിജ കുമാരി(58)യുടെ മാലയാണ് കാട്ടാക്കട ഡിപ്പോയിൽ നിന്ന് കവർന്നത്.കാട്ടാക്കട നിന്നും കൊറ്റംപള്ളിവഴി കീഴാറൂരിലേയ്ക്ക് പോകുന്ന ബസിൽകയറവെയാണ് മാല നഷ്ടപ്പെട്ടത്.

ഇന്നലെ ഉച്ചയോടെ ക്ഷേത്ര ദർശനം കഴിഞ്ഞ് ബന്ധുവിനൊപ്പം കാട്ടാക്കട ഡിപ്പോയിലെത്തി ഏറെ നേരം കാത്തിരുന്ന ശേഷമാണ് ബസ് വന്നത്. ബസിനുള്ളിലേയ്ക്ക് കയറുന്നതിനിടെയുള്ള തിരക്കിനിടയിലാണ് മൂന്നരപ്പവൻ്റെ മാല നഷ്ടപ്പെട്ടത്. പിന്നിൽ നിന്ന സ്ത്രീയാണ് മാലപൊട്ടിച്ചതെന്നറിഞ്ഞ് നിലവിളിച്ചപ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടെന്ന് ഗിരിജ പറയുന്നു.

മാല മോഷണം പോയതറിഞ്ഞതോടെ ഏറെ ബഹളം വയ്ക്കുകയും നിലവിളിക്കുകയും ചെയ്തെങ്കിലും ഡിപ്പോയിലെ സുരക്ഷാ ജീവനക്കാരോ ഉദ്യോഗസ്ഥരോ ഇടപെട്ടില്ലെന്ന് ഒപ്പമുണ്ടായവർ പറഞ്ഞു. പിന്നാലെ ഗിരിജ കുമാരി പൊലീസിൽ പരാതി നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe