വടകര : കഴിഞ്ഞ ദിവസം വടകര ചോറോടില്‍ ട്രെയിന്‍ തട്ടി മരിച്ച മധ്യവയസ്ക്കനെ തിരിച്ചറിഞ്ഞു.
കാവിലുംപാറ മൊയിലോത്തറ താനിയുള്ളതിൽ കണ്ണന്റെ മകൻ സുരേഷാണ് (50) മരിച്ചത് .
വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടം നടത്തിയ മൃതദേഹം വൈകുന്നേരം മൂന്ന് മണിയോടെ വീട്ടുവളപ്പില്‍ സംസ്കരിക്കും.