ഉച്ചയൂണിന് തയ്യാറാക്കാം ഒരു വെറൈറ്റി ഉണക്കമീൻ തോരൻ ഞൊടിയിടയിൽ

news image
Sep 13, 2025, 9:41 am GMT+0000 payyolionline.in

പലരുടെയും ഇഷ്ട വിഭവമാണ് ഉണക്കമീൻ. എന്നാൽ മറ്റ് പലർക്കും തീരെ ഇഷ്ടമല്ലാത്ത സാധനവുമാണ് ഈ ഉണക്കമീൻ. എന്നാൽ ഇന്നുണ്ടാക്കാൻ പോകുന്ന ഉണക്കമീൻ തോരൻ ഒന്ന് കഴിച്ചു നോക്കിയാൽ ഇഷ്ടമില്ലാത്തവർ പോലും വീണ്ടും കഴിക്കും. ഉച്ചയൂണിന് ചോറിനൊപ്പം കഴിക്കാൻ ഈ ഉണക്കമീൻ തോരൻ മാത്രം മതി. റെസിപ്പി നോക്കാം.

ആവശ്യമായ സാധനങ്ങൾ

ഉണക്ക സ്രാവ് – ഒന്ന്
ചുവന്ന ഉള്ളി – രണ്ടെണ്ണം
വെളുത്തുള്ളി – നാല് അല്ലി
കറിവേപ്പില – രണ്ട് എണ്ണം
പച്ചമുളക് – മൂന്ന് എണ്ണം
തേങ്ങ ചിരകിയത് – കാല്‍കപ്പ്
മുളക്‌പൊടി – ഒരു സ്​പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ സ്​പൂണ്‍
വെളിച്ചെണ്ണ – അര കപ്പ്

ഉണ്ടാക്കുന്ന വിധം

ആദ്യം ഉണക്കസ്രാവ് തൊലിയുരിച്ച് നല്ലരീതിക്ക് വൃത്തിയാക്കി എടുക്കുക. ശേഷം ചെറുതായരിഞ്ഞ് കുറച്ച് വെള്ളത്തില്‍ കടലാസ് കഷണങ്ങളിട്ട് രണ്ടു മണിക്കൂര്‍ അതില്‍ ഇട്ടുവെക്കുക. കടലാസ് കഷണങ്ങളിട്ടതുകൊണ്ട് തന്നെ ഉപ്പ് നന്നായി വലിച്ചെടുക്കും. ശേഷം രണ്ട് കറിവേപ്പില, പച്ചമുളക്, വെളുത്തുള്ളി, ചുവന്ന ഉള്ളി എന്നിവ ചതച്ചെടുത്ത്, കഴുകിയെടുത്ത മീന്‍ കഷണങ്ങളില്‍ കൂട്ടിയോജിപ്പിക്കുക. ഇതിലേക്ക് കുറച്ച് മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ക്കാം.

ശേഷം ഒരു സ്​പൂണ്‍ വെളിച്ചെണ്ണയില്‍ തേങ്ങ കുറച്ചു മുളകുപൊടിയും മഞ്ഞള്‍പ്പൊടിയുംകൂട്ടി നന്നായി വറുത്തെടുക്കുക. ചീനച്ചട്ടിയില്‍ അര കപ്പ് വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനുശേഷം 10 അല്ലി കറിവേപ്പില ഇട്ട് പൊടിച്ച് ഈ മീന്‍ചേരുവ അതിലേക്കിടുക. നന്നായി ഇളക്കിയതിനുശേഷം മൂടിവെച്ച്, ഇടയ്ക്കിടയ്ക്ക് ഇളക്കി എണ്ണയില്‍ വറുത്ത് വറ്റിച്ചെടുക്കുക. സ്വാദിഷ്ടമായ ഉണക്കമീൻ തോരൻ റെഡി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe