ഡിസ്കൗണ്ട് കിഴിച്ചുള്ള വിലയ്ക്കുമാത്രം ഇനി ജി.എസ്.ടി ; വ്യക്തത വരുത്തി കേന്ദ്ര പരോക്ഷനികുതി ബോര്‍ഡ്

news image
Sep 15, 2025, 3:12 pm GMT+0000 payyolionline.in

ഡിസ്‌കൗണ്ട് ഉള്ള സാധനങ്ങളുടെ ജി.എസ്.ടിയെക്കുറിച്ച് ആശങ്ക വേണ്ട. ഡിസ്‌കൗണ്ട് കിഴിച്ചുള്ള വിലയ്ക്കുമാത്രം ജിഎസ്ടി കൊടുത്താല്‍ മതിയാകും. ഉത്പന്നങ്ങളുടെ വിലയില്‍ കമ്പനികള്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചാല്‍ ജിഎസ്ടി ഈടാക്കേണ്ടത് എങ്ങനെയെന്നതില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് കേന്ദ്ര പരോക്ഷനികുതി ബോര്‍ഡ്. ഡിസ്‌കൗണ്ട് കിഴിച്ചുള്ള വിലയ്ക്ക് വില്‍പ്പനക്കാര്‍ ജിഎസ്ടി നല്‍കിയാല്‍ മതിയെന്നാണ് ബോര്‍ഡ് വ്യക്തമാക്കിയത്.

 

വില്‍പ്പനക്കാരുടെ കൈവശമെത്തിയ സ്റ്റോക്കുകളിലുള്ള സാധനങ്ങള്‍ക്ക് കമ്പനികള്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിക്കാറുണ്ട്. ഉദാഹരണത്തിന് 20,000 രൂപയുടെ മൊബൈല്‍ ഫോണിന് പത്തു ശതമാനം വിലക്കുറവ് പ്രഖ്യാപിച്ചെങ്കില്‍ ഇനി 18,000 രൂപയ്ക്കുള്ള ജിഎസ്ടി അടച്ചാല്‍ മതി. ഇക്കാര്യത്തിലെ അവ്യക്തത കാരണം പലപ്പോഴും പഴയ വിലയ്ക്കുതന്നെ അധികൃതര്‍ ജി എസ്ടി ചുമത്താറുണ്ടായിരുന്നു.

അതിനാല്‍ ഇനി ഡിസ്‌കൗണ്ട് കഴിഞ്ഞുള്ള ബാക്കി തുകയ്ക്ക് നികുതിയടച്ചാല്‍ മതിയാകും. വളരെക്കാലമായി തുടരുന്ന സംശയങ്ങളാണ് ഇതോടെ അവസാനിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe