കോട്ടക്കൽ കുഞ്ഞാലിമരയ്ക്കാർ സ്കൂളിൽ ഒമ്പതാംക്ലാസുകാരനെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചു ; രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി

news image
Sep 16, 2025, 9:26 am GMT+0000 payyolionline.in

പയ്യോളി: കോട്ടക്കൽ കുഞ്ഞാലിമരയ്ക്കാർ സ്കൂളിൽ ഒമ്പതാംക്ലാസുകാരനെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി. അയനിക്കാട് സ്വദേശിയായ വിദ്യാർത്ഥിയ്ക്കാണ് മർദ്ദനമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.പത്താംക്ലാസുകാരായ അഞ്ചോളം പേർ ചേർന്ന് പണം ആവശ്യപ്പെടുകയും തന്റെ കൈയ്യിൽ പണം ഇല്ലെന്ന് കുട്ടി പറയുകയും ചെയ്തു. ഇതിൽ പ്രകോപിതരായ സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് കുട്ടിയെ തള്ളിയിടുകയും മർദ്ദിക്കുകയും ചെയ്തെന്നാണ് പരാതി. വൈകീട്ട് വീട്ടിലെത്തിയ കുട്ടി ദേഹാസ്വാസ്ത്യം പ്രകടിപ്പിച്ചതിനെ തുടർന്ന് വടകര സഹകരണ ആശുപത്രിയിലും അവിടെ നിന്ന് രാത്രിയോടെ മലബാർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

തലയ്ക്കും മുഖത്തും നെഞ്ചിലും മർദ്ദനമേറ്റ പാടുകളുണ്ട്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കൾ പയ്യോളി പോലിസിൽ പരാതി നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe