കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെ സ്ഥലപരിമിതി മൂലം മൃതദേഹങ്ങള്‍ സൂക്ഷിക്കാനാകുന്നില്ല. സംസ്കരിക്കാതെ 17 മൃതദേഹങ്ങളാണ് നീതികാത്ത് കിടക്കുന്നത്. ഇനിയും വൈകിയാല്‍ മൃതദേഹങ്ങള്‍ അഴുകാന്‍ സാധ്യയുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്. വെള്ളയില്‍,ചേവായൂര്‍,മെഡിക്കല്‍ കോളേജ്,കുന്നമംഗലം,പന്നിയങ്കര പോലീസ് സ്റ്റേഷനുകളില്‍ നിന്നായി മെഡിക്കല്‍ കോളേജില്‍ എത്തിച്ച 17ഓളം മൃതദേഹങ്ങളാണ് സാംസ്ക്കരിക്കാതെ ദിവസങ്ങളോളമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ സൂക്ഷിക്കുന്നത്. മൃതദേഹങ്ങളുടെ എണ്ണം കൂടുന്നതോടെ സ്ഥല പരിമിതി മൂലം പൊറുതി മുട്ടുകയാണ് മോര്‍ച്ചറി ജീവനക്കാര്‍.
ഒരു ഫ്രീസര്‍ പണി മുടക്കിയതും പ്രതിസന്ധി ഇരട്ടിയാക്കി. ഇനിയും കാത്തിരുന്നാല്‍ മൃതദേഹങ്ങള്‍ അഴുകാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്. സംസ്ക്കാരം വൈകുന്നത് മൃതദേഹങ്ങളോടുള്ള അനാദരവ് ആണെന്നിരിക്കെ എത്രയും വേഗം മോര്‍ച്ചറിയുടെ സ്ഥല സൗകര്യം വര്‍ധിപ്പിക്കാന്‍ നടപടി വേണമെന്നാണ് ഉയരുന്ന ആവശ്യം.