ഇടുക്കി: ഇടുക്കി ചിത്തിരപുരത്ത് മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞ് രണ്ടുപേർ മരിച്ചു. റിസോർട്ടിന് സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്. ആനച്ചാൽ സ്വദേശി രാജീവ്, ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. ഭിത്തി കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങുകയായിരുന്നു. മൂന്നാറിൽ നിന്നും അടിമാലിയിൽ നിന്നും അഗ്നിശമന സേന യൂണിറ്റുകളെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.