തിരുവനന്തപുരം: വിവിധ തസ്തികളിലെ നിയമനത്തിന് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. നമ്പർ 266-356/2015 വരെയുള്ള തസ്തികകളിലെ നിയമനത്തിനുള്ള വിജ്ഞാപനം http://kerala.psc.gov.in/notification ലിങ്കിൽ ലഭ്യമാണ്. ഉദ്യോഗാർഥികൾ ഒക്ടോബർ 3നകം അപേക്ഷ നൽകണം. സംസ്ഥാന/ ജില്ലതല റിക്രൂട്ട്മെന്റ്, സ്പെഷൽ റിക്രൂട്ട്മെന്റ്, എൻഡിഎ റിക്രൂട്ട്മെന്റ് വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. തസ്തിക കളും മറ്റു വിവരങ്ങളും താഴെ;
ട്രേഡ്സ്മാൻ: ടെക്സ്റ്റൈൽ ടെക്നോളജി: ആകെ ഒഴിവ്-4, സിവിൽ -7, സ്മിത്തി (ഫോർജിങ് ആൻഡ് ഹീറ്റ് ട്രീറ്റിങ്) -23, അഗ്രികൾച്ചർ -1, ശമ്പളം -26,500-60,700 രൂപ (സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്), യോഗ്യത-എസ്.എസ്.എൽ.സി/ ടിച്ച്.എസ്.എൽ.സിയും അനുയോജ്യ ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് /വി.എച്ച്.എസ്.സി/ കെ.ജി.സി.ഇ സർട്ടിഫിക്കറ്റും. പ്രായം 18-36.
അസിസ്റ്റന്റ് (കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ), ശമ്പളം 39,300 രൂപ മുതൽ 83,000 രൂപ വരെ. യോഗ്യത-ബിരുദം, നിയമ ബിരുദം അഭിലഷണീയം. പ്രായം 18 വയസിനും 36 വയസിനും ഇടയിൽ.
പ്രഷണൽ അസിസ്റ്റന്റ് ഗ്രേഡ്-2 (ലൈബ്രറി), (സർവകലാശാലകൾ), ശമ്പളം 27,800 രൂപമുതൽ 59,400 രൂപവരെ. യോഗ്യത ലൈബ്രറി സയൻസിൽ ബിരുദം (ബിഎൽഐഎസ്സി)/എംഎൽഐഎസ്സി അല്ലെങ്കിൽ തത്തുല്യ യോഗ്യത. പ്രായം 22നും 36നും ഇടയിൽ.
മീറ്റർ റീഡർ (കേരള വാട്ടർ അതോറിട്ടി), ശമ്പളം 25,800 രൂപ മുതൽ 59,300 രൂപവരെ, യോഗ്യത എസ്എസ്എൽസിഅല്ലെങ്കിൽ തത്തുല്യ യോഗ്യത. ഇതോടൊപ്പം പ്ലംബർ ട്രേഡിൽ ഒരുവർഷത്തെ എൻസിവിടി/ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് അനിവാര്യം. പ്രായം 18മുതൽ 36വയസ് വരെ. എല്ലാ നിയമനത്തിനും എസ്.സി/ എസ്.ടി/ ഒ.ബി.സി മുതലായ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവുണ്ട്. മറ്റു തസ്തികകളുടെ വിശദമായ വിവരങ്ങൾ വിജ്ഞാപനത്തിൽ ഉണ്ട്.