തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപകരുടെ യോഗ്യത (K-TET) സംബന്ധിച്ച സുപ്രീം കോടതിയുടെ വിധിന്യായ പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി. കോടതിയുടെ നിർദ്ദേശം അനുസരിച്ച് അധ്യാപകരുടെ വിവരങ്ങൾ ശേഖരിക്കാൻ ഉത്തരവിറങ്ങി സർക്കാർ/എയിഡഡ് സ്കൂളുകൾ തിരിച്ച് കെ-ടെറ്റ് യോഗ്യതയുള്ള അധ്യാപകരുടെ വിവരങ്ങൾ സമർപ്പിക്കാനാണ് നിർദേശം.
പ്രത്യേകം പ്രൊഫോർമയിൽ രണ്ടു ദിവസത്തിനുള്ളിൽ [email protected] എന്ന ഇമെയിൽ വിലാസത്തിൽ കർശനമായി വിവരങ്ങൾ സമർപ്പിക്കേണ്ടതാണെന്ന് ഉത്തരവിൽ പറയുന്നു. ഓഗസ്റ്റ് 31ന് ഓരോ സ്കൂളിലും സർവീസിൽ ഉള്ള അധ്യാപകരുടെ ആകെ എണ്ണം, 2025 ഓഗസ്റ്റ് 31ന് കെ-ടെറ്റ് യോഗ്യത ഇല്ലാതെ ജോലി എടുക്കുന്ന അധ്യാപകരുടെ എണ്ണം, സി-ടെറ്റ് യോഗ്യതയുള്ള അധ്യാപകരുടെ എണ്ണം തുടങ്ങിയ വിശദമായ വിവരങ്ങളാണ് കൈമാറേണ്ടത്