വടകര: കാറില്‍ കടത്തുകയായിരുന്ന ഒന്നരലക്ഷത്തോളം രൂപയുടെ നിരോധിത ലഹരി ഉല്പന്നങ്ങളുമായി മലപ്പുറം സ്വദേശി പിടിയില്‍. പുതുപ്പറമ്പ് പൂക്കയില്‍ ഷാജഹാനെയാണ് വടകര പോലീസും എക്സൈസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടിയത്
കാറില്‍ ചാക്കുകളിലായി നിറച്ച് മംഗലാപുരത്ത് നിന്നും മലപ്പുറത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടയിലാണ് അറസ്റ്റ്. പോലീസിന് ഇതുസംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് വടകര ദേശീയ പാതയില്‍ വാഹനങ്ങള്‍ പരിശോധിച്ചു. ഇതിനിടയിലാണ് രാത്രിയോടെ ഷാജഹാന് ഇതുവഴി വന്നത്. കാര്‍ പരിശോധിച്ചപ്പോള്‍ ലഹരി ഉല്പന്നങ്ങള് കണ്ടെത്തുകയായിരുന്നു.