വിമാന യാത്രയില്‍ എഐ സംവിധാനം ഉപയോഗപ്പെടുത്താന്‍ ജര്‍മ്മനി. വിമാനയാത്രയില്‍ യാത്രക്കാര്‍ക്ക് ഭക്ഷണ വിതരണത്തിനു എഐ സംവിധാനം ഏര്‍പ്പെടുത്താനാണ് ജര്‍മന്‍ വിമാനക്കമ്പനിയായ ലുഫ്താന്ഡ ഒരുങ്ങുന്നത്. ഒരുപാട് ഭക്ഷണം വിമാനയാത്രയില്‍ വെറുതെ പാഴായി പോകുന്നു എന്ന് കണ്ടതിനെ തുടര്‍ന്നാണ് നടപടി.
യാത്രക്കാരുടെ ഭക്ഷണ ട്രേകള്‍ ട്രാക്ക് ചെയ്യുന്ന കാമറയോടുകൂടിയ എ ഐ ട്രേ ട്രാക്കറാണ് പുതിയ സംവിധാനം. യാത്രകാര്‍ എന്തെല്ലാം ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതെന്നും എത്രത്തോളം കഴിച്ചെന്നും പുതിയ എ ഐ ട്രാക്കര്‍ കണ്ടെത്തും. വിമാനയാത്രക്ക് ശേഷം പുറത്തു വരുന്ന ട്രേകള്‍ പരിശോധിച്ച് ഏത് ഭക്ഷണം യാത്രക്കാര്‍ കൂടുതല്‍ കഴിച്ചെന്നും ഏത് സീറ്റിൽ നിന്ന് വന്ന ട്രേയാണ് എന്നിങ്ങനെയുള്ള വിവരം എ ഐ മനസിലാക്കും.യാത്രക്കാര്‍ക്ക് ഇഷ്ടമില്ലാത്ത വിഭവങ്ങള്‍ മെനുവില്‍ നിന്ന് ഒഴിവാക്കാനും ഇതുമൂലം സാധിക്കും. നേരത്തെ ഇത്തിഹാദും സമാനമായ ആശയം മുന്നോട്ടുവെച്ചിരുന്നു.