വടകര : വടകരയിൽ സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരിക്ക് ഗുരുതര പരിക്ക്. ബസ്സിനടിയിൽപ്പെട്ട സ്ത്രീയെ യാത്രക്കാരും ബസ്ജീവനക്കാരും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പകൽ പതിനൊന്നോടെയാണ് അപകടം. വടകര അടക്കാത്തെരുവ് സ്വദേശി പുഷ്പവല്ലി ( 58 )ക്കാണ് പരിക്കേറ്റത്.
വടകര പുതിയ ബസ്സ്റ്റാൻഡിൽ നിന്നും റോഡ് മുറിച്ച് കടക്കവെ സ്വകാര്യബസ് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.ബസ് ഇടിച്ച് റോഡിൽ വീണ സ്ത്രീ ബിസിനടിയിലേക്ക് അകപ്പെട്ടുപോവുകയായിരുന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പുഷ്പവല്ലിയെ വടകര ഗവൺമെൻറ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വടകരയിൽ നിന്നും പയ്യോളി വഴി പേരാമ്പ്രയ്ക്ക് സർവീസ് നടത്തുന്ന ഹരേറാം ബസ് ആണ് ഇവരെ ഇടിച്ചത്. വടകര പൊലീസ് സ്ഥലത്തെത്തി.