ഒടുവിൽ വീണ്ടും സ്വർണവില 82,000 കടന്ന് റെക്കോർഡ് കുതിപ്പ് തുടരുകയാണ്. വമ്പൻ കുതിപ്പാണ് കഴിഞ്ഞ കുറച്ച് ആഴ്ചയായി കാണാൻ സാധിക്കുന്നത്. വില 80,000 പിന്നിട്ടതിൽ പിന്നെ റെക്കോഡ് സ്പീഡിലാണ് വില കുതിക്കുന്നത്. ഈ മാസം ആരംഭിച്ചതുമുതൽ ഇതുവരെ വെറും 19 ദിവസം പിന്നിട്ടപ്പോൾ നാലായിരത്തിലധികം രൂപയാണ് പവന് വർധിച്ചത്.
ഇപ്പോഴിതാ സ്വർണം അതിന്റെ സർവകാല റെക്കോർഡിലെത്തിയിരിക്കുകയാണ്. മൂന്ന് ദിവസങ്ങൾക്ക് മുന്നേ സ്വർണവില 82 ,000 രൂപ കടന്നിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ 81,000 റേഞ്ചിലേക്ക് താഴ്ന്നിരുന്നു. ഇപ്പോഴിതാ സ്വർണവില വീണ്ടും 82 ,000 മറികടന്നിരിക്കുകയാണ്. ഇന്ന് ഒരു പവന് 82,240 രൂപയാണ് സ്വർണവില. ഇന്നലത്തേതിൽ നിന്ന് 600 രൂപയാണ് ഇന്ന് വർധിച്ചത്. ഇന്നലെ 81,640 രൂപയായിരുന്നു പവന്. റെക്കോർഡ് വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണവിലയും ഇന്ന് രേഖപ്പെടുത്തിയതാണ്. ഒരു ഗ്രാമ സ്വർണത്തിന് ഇന്ന് 10,280 രൂപയുമായി.
ഈ മാസം ആദ്യം രേഖപ്പെടുത്തിയ 77,640 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില. അതിന് ശേഷം വിലയിൽ റെക്കോർഡ് കുതിപ്പാണുണ്ടായിരിക്കുന്നത്.