ഗവ. ഹയർ സെക്കണ്ടറി സ്കൂളിൻറെ പിൻവശത്ത് തലയോട്ടി കണ്ടെത്തി; അസ്ഥികഷ്ണങ്ങൾ കണ്ടത് ക്രിക്കറ്റ് ബോൾ തിരഞ്ഞ് പോയ കുട്ടികൾ

news image
Sep 20, 2025, 11:58 am GMT+0000 payyolionline.in

കോട്ടയം ആർപ്പൂക്കര ഗവ. ഹയർ സെക്കണ്ടറി സ്കൂളിൻ്റെ പിൻവശത്തു നിന്ന് തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥികഷ്ണങ്ങളും കണ്ടെത്തി. സ്കൂളിന്റെ പിൻവശത്തുള്ള കാടുകയറിയ സ്ഥലത്ത് നിന്നാണ് തലയോട്ടിയുടെ ഭാഗങ്ങളും അസ്‌തി കഷ്‌ണങ്ങളും കണ്ടെത്തിയത്. ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ച കുട്ടികൾ ബോൾ കാട്ടിൽ പോയത് എടുക്കാൻ എത്തിയപ്പോഴാണ് അസ്ഥികഷ്‌ണങ്ങൾ കണ്ടെത്തിയത്. അസ്ഥികഷ്ണങ്ങൾക്ക് കാലപ്പഴക്കം ഉണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് വിശദമായ പരിശോധന നടത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe