ദുബൈയിൽ പൂക്കളുടെ ലോകം തുറക്കുന്നു; മിറാക്കിൾ ഗാർഡൻ സീസൺ 14-ന് സെപ്റ്റംബർ 29-ന് തുടക്കമാകും

news image
Sep 22, 2025, 7:21 am GMT+0000 payyolionline.in

ദുബൈ: ദുബൈ മിറാക്കിൾ ഗാർഡൻ സീസൺ 14-ന്റെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 29, തിങ്കളാഴ്ച മുതൽ, പുഷ്പങ്ങളുടെ അത്ഭുതലോകം വീണ്ടും സന്ദർശകർക്കായി തുറക്കും. പുതിയ തീമുകളും പുതിയ ആകർഷണങ്ങളും നിറഞ്ഞ സീസണാണ് ആരംഭിക്കാൻ പോകുന്നതെന്ന് മിറാക്കിൾ ഗാർഡൻ ഗ്രൂപ്പ് സിഇഒ എഞ്ചിനീയർ മുഹമ്മദ് സഹെർ ഹമ്മദിഹ് ഖലീജ് ടൈംസിനോട് പറഞ്ഞു. ALSO READ: ‘പ്രിയപ്പെട്ടവന്റെ ഓര്‍മയ്ക്കായി’; നിരാലംബര്‍ക്ക് കൈത്താങ്ങാകാന്‍ റാഷിദ് വില്ലേജ്‌സ് “ദുബൈ മിറാക്കിൾ ഗാർഡൻ കുടുംബങ്ങൾക്കും സഞ്ചാരികൾക്കും ഒത്തുചേർന്ന് സൗന്ദര്യവും സന്തോഷവും പങ്കിടാനുള്ള ഇടമാണ്. സീസൺ 14-ലും ഈ പാരമ്പര്യം തുടരും, എല്ലാവരുടെയും മനസ്സിനെ സ്പർശിക്കുന്ന പുതിയ അനുഭവങ്ങൾ ഞങ്ങൾ ഇത്തവണയും ഒരുക്കും,” ഹമ്മദിഹ് പറഞ്ഞു. അൽ ബർഷ സൗത്ത് 3-ൽ സ്ഥിതി ചെയ്യുന്ന ദുബൈ മിറാക്കിൾ ​ഗാർഡൻ 150 ദശലക്ഷത്തിലധികം പൂക്കളുടയും കലാപരമായ പ്രകൃതിദൃശ്യങ്ങളുടെയും പേരിൽ ലോക പ്രശസ്തമാണ്. “വർണാഭമായ പാതകളിലൂടെ നടക്കുമ്പോൾ, കല, പ്രകൃതി, സാങ്കേതിക വിദ്യ എന്നിവയുടെ സമന്വയമായ പുഷ്പ കലാസൃഷ്ടികൾ സന്ദർശകർക്ക് അവിസ്മരണീയ അനുഭവം നൽകും,” ഹമ്മദിഹ് കൂട്ടിച്ചേർത്തു. ALSO READ: ഷാര്‍ജയില്‍ മലയാളി യുവതിയെ കാണാതായി; സഹായാഭ്യര്‍ത്ഥനയുമായി കുടുംബം ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പുഷ്പോദ്യാനമായ ദുബൈ മിറാക്കിൾ ഗാർഡൻ, എല്ലാ വർഷവും പുതിയ തീമുകളും രൂപകല്പനകളും അവതരിപ്പിച്ച് സന്ദർശകരെ അത്ഭുതപ്പെടുത്തുന്നു. സീസൺ 14-ൽ, പുതിയ പുഷ്പ ശില്പങ്ങളും ആകർഷകമായ ഇൻസ്റ്റാളേഷനുകളും കാണാൻ കഴിയും. കുടുംബങ്ങൾക്കും കുട്ടികൾക്കും പ്രകൃതിയെ ആസ്വദിക്കാനുള്ള മികച്ച ഇടമാണിത്.

പ്രവർത്തന സമയവും ടിക്കറ്റുകളും പ്രവൃത്തി ദിവസങ്ങൾ: രാവിലെ 9 മുതൽ രാത്രി 11 വരെ വാരാന്ത്യങ്ങൾ: രാവിലെ 9 മുതൽ രാത്രി 12 വരെ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe