കൊയിലാണ്ടി: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസ്സിന്റെ പിന്‍ഭാഗത്തെ വീലുകള്‍ ഊരി തെറിച്ചു. ദേശീയപാതയില്‍ കാട്ടിലപ്പീടികയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോടേക്ക് പോകുന്ന ദേവിക ബസിന്റെ പുറകിലെ ടയര്‍ ആണ് ഊരി തെറിച്ചത്.
സമീപത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ ഇടിച്ചാണ് ഊരി തെറിച്ച ടയര്‍ നിന്നത്. ഇല്ലായിരുന്നെങ്കില്‍ വലിയ അപകടം സംഭവിക്കുമായിരുന്നു.