അഖിലേന്ത്യാ പോസ്റ്റൽ ഫുട്ബോൾ ടൂർണമെന്റ് ; അക്ഷയ് സദാനന്ദന് വടകരയിൽ ആവേശോജ്ജ്വലമായ സ്വീകരണം.

news image
Sep 24, 2025, 6:41 am GMT+0000 payyolionline.in

വടകര : മേഘാലയിലെ ഷിംലോങ്ങില്‍ വെച്ച് നടന്ന അഖിലേന്ത്യാ പോസ്റ്റൽ ഫുട്ബോൾ ടൂർണ്ണമെൻ്റിൽ റണ്ണറപ്പായ കേരളത്തിനുവേണ്ടി ബൂട്ടണിഞ്ഞ അക്ഷയ് സാദാനന്ദന് വടകര റെയിൽവേ സ്റ്റേഷനിൽ ആവേശംജ്ജ്വലമായ സ്വീകരണം നൽകി. വടകര ഹെഡ്പോസ്റ്റ് ഓഫീസിൻ്റെ കീഴിലെ കൊടിയൂറ പോസ്റ്റ് ഓഫീസ് ജീവനക്കാരനാണ് അക്ഷയ്. പ്രദേശത്തെ കായികപ്രേമികളും സുഹൃത്തുക്കളും ചേർന്ന് നടത്തിയ പ്രകടനവും, വാഹനഘോഷയാത്രയോടെയാണ് അക്ഷയ് സദാനന്ദനെ നാട്ടിലെത്തിച്ചത്. സ്വീകരണ പരിപാടി വടകരയിലെ പ്രമുഖ ഫുഡ് ബ്ലോഗർ നന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു .അമൽറോഷ് എൻ.എം സ്വാഗതവും അഖിൽ എൻ .എം അധ്യക്ഷതയും വഹിച്ചു. അഭിനവ് കെ പി, പ്രണവ്, സുനന്ദ് സുനിൽ എന്നിവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe