കണ്ണൂർ : കുറുനരി ആക്രമണത്തിൽ കുട്ടികളടക്കം നിരവധി പേർക്ക് പരിക്ക്. മാട്ടൂലിലും ചേലേരിയിലുമാണ് കുറുനരി ആക്രമണമുണ്ടായത്. രണ്ട് കുട്ടികൾ ഉൾപ്പടെ ആറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ചുപേരെ ജില്ലാ ആശുപത്രിയിലും ഒരാളെ പരിയാരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കുറുനരി ഓടിച്ചിട്ട് കടിച്ചു. വീട്ടുവരാന്തയിലിരുന്ന കുട്ടിയുടെ കാലിൽ കടിച്ചുവലിക്കുന്ന കുറുനരിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.