ദിവസവും ചന്ദനത്തിരി പുകയ്ക്കുന്നുവരാണോ; എങ്കില്‍ ശ്രദ്ധിക്കണം, മുന്നറിയിപ്പുമായി വിദഗ്ധ

news image
Sep 24, 2025, 10:58 am GMT+0000 payyolionline.in

ചന്ദനത്തിരി കത്തിക്കുന്നത് പല കുടുംബങ്ങളിലും ദൈനംദിന ആചാരത്തിന്റെ ഭാഗമാണ്. ചിലർ പ്രാര്‍ഥനക്കായും ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായും മറ്റുചിലർ കൊതുകിനെ അകറ്റാനായും ചന്ദനത്തിരി അല്ലെങ്കിൽ സാമ്പ്രാണിത്തിരി കത്തിക്കുന്നു. എന്നാൽ, സ്ഥിരമായി ഇതിൻ്റെ പുക ശ്വസിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് മുന്നറിയിപ്പ് നൽകുകയാണ് ഒരു ഇന്ത്യൻ ഡോക്ടർ. ചന്ദനത്തിരി കാലക്രമേണ ശ്വാസകോശത്തിന് കേടുവരുത്തുന്ന മാലിന്യങ്ങള്‍ പുറത്തുവിടുമെന്നും അതിന്റെ ഫലം പാസീവ് സ്‌മോക്കിങ് പോലെ ദോഷകരമാകുമെന്നും ഡെറാഡൂണില്‍ നിന്നുള്ള പള്‍മണോളജിസ്റ്റ് ഡോ. സോണിയ ഗോയല്‍ മുന്നറിയിപ്പ് നൽകി. ധൂപവര്‍ഗങ്ങള്‍ ശ്വാസകോശത്തിന് സ്ലോ പോയിസൺ പോലെയാകാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അഗര്‍ബത്തികള്‍ സൂക്ഷ്മ കണികകള്‍ (PM2.5), കാര്‍ബണ്‍ മോണോക്‌സൈഡ്, അസ്ഥിര ജൈവ സംയുക്തങ്ങള്‍ (VOCs) എന്നിവ പുറത്തുവിടുന്നു. ഈ മാലിന്യങ്ങള്‍ ഒരുമിച്ച് വീടിനുള്ളിലെ വായുവിനെ മലിനമാക്കുകയും അടച്ചിട്ട സ്ഥലങ്ങളില്‍ ശ്വസിക്കുന്നത് സുരക്ഷിതമല്ലാതാക്കുകയും ചെയ്യുന്നു. കുട്ടികള്‍, പ്രായമായ കുടുംബാംഗങ്ങള്‍, ആസ്ത്മ അല്ലെങ്കില്‍ ദുര്‍ബലമായ ശ്വാസകോശം ഉള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേകിച്ച് പ്രശ്നമാണ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe