ഭിന്നശേഷി കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങാൻ ധനസഹായം; വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷിക്കാം

news image
Sep 24, 2025, 1:31 pm GMT+0000 payyolionline.in

തിരുവനന്തപുരം : കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങാൻ ധനസഹായം നൽകുന്ന സാമൂ ഹ്യനീതി വകുപ്പിന്റെ വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒൻപതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പ്രൊഫഷണൽ കോഴ്സ് പഠിക്കുന്നവർക്ക് അപേക്ഷ നൽകാം.

 

ബില്ലുകളിൽ വിദ്യാർത്ഥികളുടെ പേര് രേഖപ്പെടുത്തണം. അപേക്ഷകർ സർക്കാർ, എയ്ഡഡ്, സർക്കാർ ഇതര അംഗീകൃത സ്ഥാപനത്തിലോ പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31 വരെയാണ്. വിശദവിവരങ്ങൾക്ക്, ജില്ലാ സാമൂഹ്യനീതി ഓഫീസ്, തിരുവനന്തപുരം, പൂജപ്പുര-695012 എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0471-2343241. https://suneethi.sjd.kerala.gov.in എന്ന വെബ്സൈറ്റിലും വിവരങ്ങൾ ലഭ്യമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe