26 ലക്ഷം രൂപയുടെ സ്വർണ്ണം മോഷ്ടിച്ച് മറ്റ് സ്ഥാപനങ്ങളില്‍ പണയം വെച്ചു: ജീവനക്കാരിക്കെതിരെ പരാതിയുമായി സ്ഥാപന ഉടമ

news image
Sep 26, 2025, 6:11 am GMT+0000 payyolionline.in

26 ലക്ഷം രൂപയുടെ സ്വർണ്ണം ജോലി ചെയ്തു വന്ന സ്വകാര്യ സ്ഥാപനത്തിൽ നിന്നും തട്ടിയെടുത്തെതായി പരാതി. കൊട്ടാരക്കര ചെങ്ങമനാട് മണിരത്നം ഫിനാൻസിലെ ജീവനക്കാരി പട്ടാഴി സ്വദേശിനി ആര്യ മോഹനൻ താൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ 26 ലക്ഷം രൂപയുടെ പണയ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത് തൊട്ടടുത്തുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ പണയം വെച്ചുവെന്നാണ് പരാതി.

പണയം വെച്ച് ലഭിച്ച 26 ലക്ഷത്തോളം രൂപയുമായി കടന്നുകളഞ്ഞെന്ന് സ്ഥാപന ഉടമ കൊട്ടാരക്കര പൊലീസിൽ പരാതി നൽകി. ആര്യ ഈ സ്ഥാപനത്തിൽ ജോലിക്ക് കേറിയിട്ട് ആറു മാസമേ ആയിട്ടുള്ളു. ഓഗസ്റ്റ് 25-നും സെപ്റ്റംബർ 19-നുമാണ് മോഷണം നടന്നതെന്നാണ് പറയപ്പെടുന്നത്. പല സമയങ്ങളിലായി ലോക്കറിൽനിന്നു സ്വര്‍ണ്ണമെടുക്കുകയും പിന്നീട് മറ്റ് പല സ്ഥാപനങ്ങളില്‍ പണയപ്പെടുത്തുകയായിരുന്നു. റീജണൽ മാനേജറാണ് പരാതി നല്‍കിയത്. കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

അതിനിടയിൽ കൂടുതൽ ബിസിനസ്സ് ചെയ്ത് എല്ലാവരുടെയും പ്രീതി പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ അതിനിടെയാണ് ഉടമ ഇപ്പോള്‍ മോഷണ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe