ചെന്നൈ: കരൂര്‍ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹര്‍ജി നാളെ പരിഗണിക്കും. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇന്ന് ഉച്ചയോടെയാണ് ടിവികെ ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. കരൂര്‍ ദുരന്തത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് ഹര്‍ജിയിലെ ടിവികെയുടെ ആരോപണം. റാലിക്കിടെ പൊലീസ് ലാത്തിവീശിയെന്നും ദുരന്തം നടക്കുന്നതിന് മുമ്പ് റാലിക്കുനേരെ കല്ലേറുണ്ടായെന്നും ടിവികെ കോടതിയിൽ ആരോപിച്ചു. ദുരന്തത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യങ്ങളടക്കം സ്വതന്ത്രമായി അന്വേഷിക്കണമെന്നുമാണ് ടിവികെയുടെ ആവശ്യം. ടിവികെയുടെ ഹര്‍ജി ഫയലിൽ സ്വീകരിച്ച കോടതി നാളെ പരിഗണിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു. കോടതി തീരുമാനത്തിനുശേഷം തുടര്‍നടപടിയെടുക്കുമെന്ന് ടിവികെ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, വിജയ് കരൂരിലെത്തുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ടിവികെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി നിര്‍മൽ കുമാര്‍ പ്രതികരിച്ചില്ല.അതേസമയം, കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ തുടര്‍നടപടികളുടെ ഭാഗമായി പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ അടിയന്തര യോഗം ചേര്‍ന്നു. ക്രമസമാധാന ചുമതലയുള്ള തമിഴ്നാട് എഡിജിപി എസ് ഡേവിഡ്സണിന്റെ നേതൃത്വത്തിലാണ് കരൂരിൽ യോഗം നടക്കുന്നത്. ആറ് എസ്പിമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കരൂർ ടൗൺ പൊലീസ് സ്റ്റേഷനിലാണ് യോഗം ചേരുന്നത്. കരൂരിൽ ടിവികെ അധ്യക്ഷനും സൂപ്പര്‍താരവുമായ വിജയ് യുടെ റാലിയിൽ ഉണ്ടായ ആൾക്കൂട്ട ദുരന്തത്തിൽ 39പേരാണ് മരിച്ചത്. സംഭവത്തിൽ ടിവികെ സംസ്ഥാന നേതാക്കൾക്കെതിരെ അടക്കം പൊലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ ടിവികെയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എൻ ആനന്ദ്, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി നിര്‍മൽ കുമാര്‍, കരുര്‍ വെസ്റ്റ് ജില്ലാ അധ്യക്ഷൻ മതിയഴകൻ എന്നിവര്‍ക്കെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. വിജയ്ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. വിജയ്യെ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. സംഭവത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയപ്രേരിതമായ നടപടി ഉണ്ടാകില്ലെന്നാണ് സ്റ്റാലിൻ രാവിലെ വ്യക്തമാക്കിയത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് 20 ലക്ഷം രൂപയും തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപയും പ്രഖ്യാപിച്ചു.
- Home
- Latest News
- കരൂര്‍ ദുരന്തം: കോടതിയിൽ ഗൂഢാലോചന ആരോപിച്ച് ടിവികെ, റാലിക്കിടെ പൊലീസ് ലാത്തി വീശി, കല്ലേറുണ്ടായി, ഹര്‍ജി നാളെ പരിഗണിക്കും
കരൂര്‍ ദുരന്തം: കോടതിയിൽ ഗൂഢാലോചന ആരോപിച്ച് ടിവികെ, റാലിക്കിടെ പൊലീസ് ലാത്തി വീശി, കല്ലേറുണ്ടായി, ഹര്‍ജി നാളെ പരിഗണിക്കും
Share the news :
Sep 28, 2025, 9:19 am GMT+0000
payyolionline.in
ടിവികെ നേതാക്കളാവശ്യപ്പെട്ടത് കരൂർ റൗണ്ടനയും ഉഴവൂർ ചന്തയും, ലഭിച്ചത് ഇടുങ്ങിയ ..
തുറയൂർ സമത കലാസമിതിയുടെ സുവർണ ജൂബിലിക്ക് തുടക്കം; ലോഗോ പ്രകാശനം ചെയ്തു.
Related storeis
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്...
Dec 28, 2025, 11:59 am GMT+0000
അയനിക്കാട് മഠത്തിൽ മുക്ക് വള്ളുമഠ ത്തിൽ പത്മാവതി അന്തരിച്ചു
Dec 28, 2025, 9:45 am GMT+0000
ആദ്യം പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു, പുലർച്ചെ ആരുമറിഞ്ഞില...
Dec 28, 2025, 5:20 am GMT+0000
ഹണിട്രാപ്പ് കേസിൽ യുവതിയും ഭർത്താവിന്റെ സുഹൃത്തും അറസ്റ്റിൽ; പിടിയ...
Dec 28, 2025, 5:16 am GMT+0000
പള്ളിക്കര പുതിയപറമ്പത്ത് കുറുങ്കാവിൽ താഴ മീനാക്ഷി അമ്മ അന്തരിച്ചു.
Dec 28, 2025, 4:50 am GMT+0000
മറ്റത്തൂരിൽ കൂട്ടത്തോടെ പാർട്ടി വിട്ട് കോൺഗ്രസ് മെമ്പർമാർ, ബിജെപിയു...
Dec 27, 2025, 4:49 pm GMT+0000
More from this section
കണ്ണൂരിൽ കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ...
Dec 27, 2025, 3:58 pm GMT+0000
അല്ലു അർജുൻ അടക്കം 23 പ്രതികൾ; പുഷ്പ 2 തിയറ്റർ ദുരന്തത്തിൽ കുറ്റപത്...
Dec 27, 2025, 3:36 pm GMT+0000
ഫോണിൻ്റെ തിരിച്ചടവ് മുടങ്ങി; താമരശേരിയില്‍ യുവാവിനെ വിളിച്ചുവരുത്തി...
Dec 27, 2025, 1:27 pm GMT+0000
ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തിയ ഭാഗത്ത് പേരെഴുതി; മൂടാടിയിൽ ...
Dec 27, 2025, 1:16 pm GMT+0000
പിഎസ്സി: അഭിമുഖവും ഒഎംആർ പരീക്ഷയും
Dec 27, 2025, 12:40 pm GMT+0000
എസ്.ഐ.ആറിൽ ഒഴിവാക്കപ്പെട്ടവർക്ക് പേര് ചേർക്കാം, വില്ലേജ് ഓഫിസുകൾ കേ...
Dec 27, 2025, 12:21 pm GMT+0000
ചിറ്റൂരില്‍ നാല് വയസുകാരനെ കാണാനില്ല, കുട്ടിക്കായി വ്യാപക തെരച്ചിൽ
Dec 27, 2025, 11:23 am GMT+0000
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ അന്താരാഷ്ട്ര ക്രി...
Dec 27, 2025, 11:17 am GMT+0000
ആലപ്പുഴയിലെ എട്ട് പഞ്ചായത്തുകൾ എൻഡിഎ ഭരിക്കും
Dec 27, 2025, 11:12 am GMT+0000
വീട്ട് മുറ്റത്ത് കളിക്കുന്നതിനിടെ 2 വയസുകാരൻ അബദ്ധത്തിൽ കിണറ്റിൽ വീ...
Dec 27, 2025, 10:31 am GMT+0000
ക്രിസ്മസ് തലേന്ന് വീട് പൂട്ടി ഡോക്ടർ നാട്ടിലേക്ക് പോയി, വാതിൽ കുത്...
Dec 27, 2025, 10:24 am GMT+0000
എസ്ഐആർ: കൃത്യമായി രേഖകള്‍ സമര്‍പ്പിക്കുന്നവരെ ഹിയറിങ്ങിന് വിളിക്കില...
Dec 27, 2025, 9:30 am GMT+0000
സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരി പഞ്ചായത്തിൽ ബിജെപിക്ക് ഭരണം പോയി...
Dec 27, 2025, 9:07 am GMT+0000
കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം നേടി യുഡിഎഫ്, ഇത് ചരിത്രം; പ്രസിഡ...
Dec 27, 2025, 8:04 am GMT+0000
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു
Dec 27, 2025, 7:59 am GMT+0000
