പിഎസ്‍സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി; ഉദ്യോഗാര്‍ത്ഥിക്ക് ഫോണിലൂടെ ഉത്തരം പറഞ്ഞ് കൊടുത്ത സഹായി അറസ്റ്റില്‍

news image
Sep 29, 2025, 1:59 pm GMT+0000 payyolionline.in

കണ്ണൂരില്‍ പിഎസ്‍സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി നടത്തിയ സംഭവത്തില്‍ സഹായി അറസ്റ്റില്‍. ഉദ്യോഗാര്‍ത്ഥിയെ കോപ്പിയടിക്കാൻ സഹായിച്ച പെരളശ്ശേരി സ്വദേശി എ സബീലാണ് അറസ്റ്റിലായത്. മുഹമ്മദ് സഹദിന് ഫോണിലൂടെ ഉത്തരം പറഞ്ഞ് കൊടുത്തത് സബീലാണ്. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷക്കിടയിലായിരുന്നു കോപ്പിയടി നടന്നത്. ബ്ലൂടൂത്ത് ഹെഡ് സെറ്റും ക്യാമറയും ഉപയോഗിച്ച് പരീക്ഷ എഴുതിയ സഹദിനെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

കുപ്പായത്തില്‍ ഘടിപ്പിച്ച ക്യാമറയിലൂടെ സുഹൃത്തിന് ചോദ്യങ്ങള്‍ കൈമാറുകയും ബ്ലൂടൂത്ത് ഹെഡ് സെറ്റ് വഴി ഉത്തരങ്ങള്‍ എഴുതാനും ശ്രമിക്കുന്നതിനിടെയാണ് സബീലിന് പിടിവീണത്. സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റ് പരീക്ഷയ്ക്കിടെയായിരുന്നു കോപ്പിയടി. പയ്യാമ്പലം ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് സഹദിനെ പിടികൂടിയത്. നേരത്തെ അഞ്ച് പിഎസ്‍സി പരീക്ഷകള്‍ ഇയാള്‍ എഴുതിയിട്ടുണ്ട്. ഈ പരീക്ഷകളില്‍ ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വം നടത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

പിടിവീണത് ഉദ്യോ​ഗസ്ഥരുടെ സംശയത്തില്‍കുപ്പായത്തില്‍ ഘടിപ്പിച്ച ക്യാമറയിലൂടെ സുഹൃത്തിന് ചോദ്യങ്ങള്‍ കൈമാറുകയും ബ്ലൂടൂത്ത് ഹെഡ്സെറ്റ് വഴി ഉത്തരങ്ങള്‍ എഴുതാനും ശ്രമിക്കുന്നതിനിടെയാണ് സബീലിന് പിടിവീണത്. പരീക്ഷ ആരംഭിച്ച് കുറച്ച് സമയം കഴിഞ്ഞപ്പോൾ തന്നെ ഉദ്യോ​ഗസ്ഥർക്ക് ഇയാൾ കോപ്പിയടിക്കുന്നതായുള്ള സംശയം തോന്നുകയും ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയും ആയിരുന്നു. പൊലീസെത്തിയപ്പോൾ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും പൊലീസ് പിടികൂടുകയുമായിരുന്നു. പയ്യമ്പലം ​ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചായിരുന്നു പരീക്ഷ നടന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe