നാ​ദാ​പു​ര​ത്ത് വാ​ർ​ഡ് അംഗത്തിനും വി​ദ്യാ​ർ​ഥി​നി​ക്കും കു​റു​ക്ക​ന്‍റെ ക​ടി​യേ​റ്റു

news image
Sep 30, 2025, 8:48 am GMT+0000 payyolionline.in

നാ​ദാ​പു​രം: നാ​ദാ​പു​ര​ത്ത് വാ​ർ​ഡ് മെം​ബ​ർ​ക്കും കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക്കും കു​റു​ക്ക​ന്‍റെ ക​ടി​യേ​റ്റു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​റും ആ​ശാ​വ​ർ​ക്ക​റു​മാ​യ പെ​രു​വം ക​ര​യി​ലെ കി​ണ​മ്പ്രെ​മ​ൽ റീ​ന, നാ​ദാ​പു​രം ഗ​വ. കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി കു​ന്നു​മ്മ​ക്ക​ര സ്വ​ദേ​ശി​നി ഫാ​ത്തി​മ റി​ഫ്ന എ​ന്നി​വ​ർ​ക്കാ​ണ് തി​ങ്ക​ളാ​ഴ്ച കു​റു​ക്ക​ന്‍റെ ക​ടി​യേ​റ്റ​ത്.

രാ​വി​ലെ പ​തി​നൊ​ന്നോ​ടെ പെ​രു​വം ക​ര​യി​ൽ​നി​ന്ന് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് റീ​ന​ക്ക് ക​ടി​യേ​ൽ​ക്കു​ന്ന​ത്. വീ​ട്ടി​ന​ടു​ത്തെ റോ​ഡി​ൽ​നി​ന്ന് പി​ന്നാ​ലെ ഓ​ടി​വ​ന്ന് ക​ടി​ക്കു​ക​യാ​യി​രു​ന്നു.കൈ​ക്കും കാ​ലി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ നാ​ദാ​പു​ര​ത്ത് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നാ​ട്ടു​കാ​ർ ചേ​ർ​ന്ന് കൂ​ടു​ത​ൽ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ കു​റു​ക്ക​നാ​ണ് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ​യും ആ​ക്ര​മി​ച്ച​ത്. ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ കോ​ള​ജി​ന് സ​മീ​പ​ത്തെ ഹോ​സ്റ്റ​ലി​ന​ടു​ത്ത് വെ​ച്ചാ​ണ് ഫാ​ത്തി​മ റി​ഫ്ന​ക്ക് ക​ടി​യേ​ൽ​ക്കു​ന്ന​ത്. കാ​ലി​ൽ ക​ടി​യേ​റ്റ വി​ദ്യാ​ർ​ഥി​നി​ക്ക് നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ന​ൽ​കി. സ​മീ​പ​ത്ത് തെ​രു​വു​നാ​യു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe