തുഷാരഗിരി: തുഷാരഗിരി ആർച്ച് മോഡൽ പാലത്തിൽ കയർ കെട്ടി പുഴയിലേക്കു ചാടി കഴുത്തറ്റ് മരിച്ചയാളെ തിരിച്ചറിഞ്ഞു. മൈക്കാവ് കുഴിക്കനാംകണ്ടത്തിൽ കെ. പി ബെന്നി (45) ആണ് മരിച്ചത്. പാലത്തിന് സമീപത്തായി ഉപേക്ഷിച്ച നിലയിൽ ബൈക്കും ചെരിപ്പും കണ്ടെത്തിയിരുന്നു.
പാലത്തിന്റെ കൈവരിയിൽ കയറ് ബന്ധിച്ചു കഴുത്തിൽ കെട്ടി പുഴയിലേക്കു ചാടിയപ്പോൾ കഴുത്തറ്റ് ശരീരഭാഗം പുഴയിൽ പതിച്ചു. തല മാത്രം കയറിൽ തൂങ്ങിയ നിലയിലായിരുന്നു. ഇന്നു രാവിലെ വിനോദ സഞ്ചാരികളാണ് ആദ്യം കണ്ടത്. പുലിക്കയം കള്ള് ഷാപ്പ് തൊഴിലാളിയാണ് മരിച്ച ബെന്നി
ഭാര്യ: മേരി