മത്സ്യബന്ധന ബോട്ടിൽ എം.എസ്.സി ചരക്കു കപ്പലിടിച്ചു; ഒഴിവായത് വൻദുരന്തം

news image
Oct 2, 2025, 3:41 am GMT+0000 payyolionline.in

കൊച്ചി; കൊച്ചി തീരത്ത് വീണ്ടും കപ്പൽ അപകടം. മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ എം.എസ്.സി ചരക്കു കപ്പൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. കൊച്ചി പുറംകടലിൽ ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. അപകടസമയത്ത് മത്സ്യബന്ധന ബോട്ടിൽ 40ഓളം തൊഴിലാളികൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.

സംഭവത്തിൽ തൊഴിലാളികൾ കൊച്ചിൻ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ലഭിച്ച പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അപകടത്തിൽ ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായി പരാതിയിൽ പറയുന്നുണ്ട്. അപകടത്തിൽപ്പെടുമ്പോൾ വെള്ളത്തിലുണ്ടായ വല പൂർണമായും പുറത്തെടുത്താൽ മാത്രമേ എത്ര രൂപയുടെ നഷ്ട്ടമുണ്ടായതെന്ന് അറിയാൻ സാധിക്കുകയുള്ളു എന്ന് മത്സ്യ തൊഴിലാളികൾ പറഞ്ഞു.

ഫോർട്ട് കൊച്ചിയിൽ നിന്നും തെക്ക് മാറി 53 നോർത്തിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടിലാണ് എം.എസ്.സി ചരക്കു കപ്പൽ ഇടിച്ചത്. കപ്പൽ വരുന്നത് കണ്ട് തങ്ങൾ ബഹളം വെച്ചെങ്കിലും കപ്പൽ വഴി തിരിച്ചു വിടാതെ ഓഫ് ചെയ്തിടുകയായിരുന്നുവെന്നും ഈ സമയം ബോട്ട് കടലിലെ ഒഴുക്ക് പിടിച്ച് തെക്കോട്ട് നീങ്ങുകയും കപ്പലിൽ ഇടിക്കുകയായിരുന്നുൺവെന്നും തൊഴിലാളികൾ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe