ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഹാച്ച്ബാക്കുകളിൽ ഒന്നാണ് റെനോ ക്വിഡ്. ഇപ്പോഴിതാ ക്വിഡിന്റെ ഇവി ഇന്ത്യൻ വിപണിയിലേക്ക് എത്തിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. യൂറോപ്യൻ വിപണിയിൽ ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് ഡാസിയ സ്പ്രിംഗ് ഇവി എന്ന പേരിൽ വിൽക്കുന്നുണ്ട്. ഇത് ഇന്ത്യൻ വിപണിയിലേക്ക് എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. വളരെ കുറഞ്ഞ വിലയിൽ വാഹനം വിപണിയിൽ എത്തിക്കുമെന്നാണ് വിവരം.
ക്വിഡ് ഇവിയുടെ പരീക്ഷണയോട്ടം നടന്നുകൊണ്ടിരിക്കുന്നതായാണ് റിപ്പോർട്ട്. നിലവിൽ രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇവി എംജി കോമറ്റ് ഇവിയാണ്. 7.50 ലക്ഷം രൂപയാണ് ഇതിന് വരുന്നത്. റെനോ ക്വിഡ് ഇവി ഇതിനേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് വിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെനോ ക്വിഡ് ഇവി 6 ലക്ഷം രൂപ പ്രാരംഭ വിലയിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം റെനോ ക്വിഡ് ഇവിയുടെ സാങ്കേതിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ചെറിയ ബാറ്ററി പായ്ക്ക് ആയിരിക്കും വാഹനത്തിൽ ഉണ്ടാവുക. ആഗോള വിപണിയിൽ ക്വിഡ് ഇവി രണ്ട് ഇലക്ട്രിക് മോട്ടോർ ഓപ്ഷനുകളിലാണ് വരുന്നത്.