ചണ്ഡിഗഡ്: ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിൽ ബസിനു മുകളിൽ മണ്ണിടിഞ്ഞുവീണ് 10 പേർ മരിച്ചു. ജനുദത്ത സബ്ഡിവിഷനിലെ ബലുർഘട്ട് പ്രദേശത്താണ് അപകടം. നിരവധി പേർ ബസിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും സംശയിക്കുന്നുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
സംഭവത്തിൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു ദുഃഖം രേഖപ്പെടുത്തി. ജില്ലാ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബസിൽ 30ഓളം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. പരിക്കേറ്റവരെ ഉടൻ ആശുപത്രികളിലേക്ക് കൊണ്ടുപോകാനും ചികിത്സ ഉറപ്പാക്കാനും ക്രമീകരണങ്ങൾ ചെയ്യാനും മുഖ്യമന്ത്രി ഉത്തരവിട്ടു.