ഗൂഗിൾ ക്രോമിലും നോ രക്ഷ; ഗുരുതര സുരക്ഷാ പിഴവുകൾ ; ഉപയോക്താക്കൾക്ക് കർശന മുന്നറിയിപ്പ്

news image
Oct 8, 2025, 11:54 am GMT+0000 payyolionline.in

രാജ്യത്തെ ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാരിന്‍റെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ആണ് സുരക്ഷാ മുന്നറിയിപ്പ് പുറത്തിറക്കിയത്.

 

ക്രോം ഉപയോഗിക്കുന്നവരുടെ സിസ്റ്റങ്ങളെ ഹാക്ക് ചെയ്യുന്നതിനായി സൈബർ കുറ്റവാളികൾ ഉപയോഗപ്പെടുത്താൻ സാധ്യതയുള്ള ഗുരുതരമായ അപകടസാധ്യതകൾ ബ്രൗസറിൽ കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ക്രോമിൽ കണ്ടെത്തിയിരിക്കുന്ന സുരക്ഷാ വീഴ്ചകൾ ഉപയോഗപ്പെടുത്തി ഒരു ഹാക്കർക്ക് ഉപയോക്താവിന്റെ സിസ്റ്റത്തിൽ മാൽവെയർ കോഡ് പ്രവർത്തിപ്പിക്കാനും സിസ്റ്റത്തിന്റെ പൂർണ്ണ നിയന്ത്രണം നേടാനും സാധിക്കുമെന്നാണ് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) പുറത്തിറക്കിയ സുരക്ഷാ ബുള്ളറ്റിനിൽ പറഞ്ഞിരിക്കുന്നത്.WebGPU-വിലും വീഡിയോയിലും ഹീപ്പ് ബഫർ ഓവർഫ്ലോ, സ്റ്റോറേജിലും ടാബുകളിലും സൈഡ്-ചാനൽ ഡാറ്റ ചോർച്ചകൾ, കൂടാതെ മീഡിയ, ഓമ്‌നിബോക്‌സ് തുടങ്ങിയവയിലെ പ്രശ്‌നങ്ങൾ എന്നിവയാണ് കണ്ടെത്തിയ വീഴ്ചകൾ. അപകടകരമായ വെബ്സൈറ്റിൽ പ്രവേശിച്ചാൽ ഹാക്കർമാർക്ക് സിസ്റ്റത്തിലേക്ക് പ്രവേശിച്ച് ഡാറ്റ മോഷ്ടിക്കാനും മറ്റ് നിയന്ത്രണങ്ങൾ സ്വന്തമാക്കാനും സാധിക്കും.

ക്രോമിന്റെ പഴയ പതിപ്പുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കാണ് പ്രധാനമായും പ്രശനമുണ്ടാകാൻ സാധ്യതയുള്ളത്.
സുരക്ഷാ ഭീഷണി മറികടക്കാന്‍ ഉപഭോക്താക്കള്‍ ഉടന്‍ തന്നെ ഗൂഗിള്‍ ക്രോമിന്‍റെ ഏറ്റവും പുതിയ വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്യാനാണ് നിർദേശിച്ചിട്ടുള്ളത്. പിഴവുകളെല്ലാം പരിഹരിക്കാൻ ഗൂഗിൾ ഒരു പുതിയ സ്റ്റേബിൾ അപ്‌ഡേറ്റ് പുറത്തിറക്കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe