പയ്യോളി: പയ്യോളി ടൗണിൽ തെരുവുനായയുടെ കടിയേറ്റ് പൊതുപ്രവർത്തകന് പരിക്ക്. പൊതുപ്രവർത്തകനും പുൽക്കൊടി കൂട്ടം സാംസ്കാരിക വേദിയുടെ ചെയർമാനുമായ എം സമദിനാണ് ഇന്ന് പുലർച്ചെ തെരുവുനായയുടെ കടിയേറ്റത്.
രാവിലെ എറണാകുളത്തേക്കുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ട്രെയിനിൽ കയറാനായി പയ്യോള് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ ആയിരുന്നു സംഭവം. വീട്ടിൽനിന്ന് പയ്യോളി ബസ്റ്റാൻഡിൽ എത്തി പത്രം വാങ്ങിയശേഷം റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയിൽ വെച്ച് നായ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽനിലത്ത് മറിഞ്ഞു വീണതിനെ തുടർന്ന് തലയ്ക്കും പരിക്കുണ്ട്. പുലർച്ചയായതിനാൽ അധികം ആൾ സഞ്ചാരമില്ലാത്ത വഴിയിൽ ഒരാൾ വീണു കിടക്കുന്നു എന്ന വിവരം കിട്ടിയതിനെ തുടർന്ന് ബസ്റ്റാൻഡിൽ ഉള്ളവർ ഇദ്ദേഹത്തെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇപ്പോൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. തലക്കും ആറു തുന്നലുണ്ട്.
അതേസമയം ആശുപത്രി വിട്ട ശേഷം തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പയ്യോളി നഗരസഭ ഓഫീസിലെ മുമ്പിൽ ഉപവാസമിരിക്കുമെന്ന് എം സമദ് ‘പയ്യോളി ഓൺലൈൻ’നോട്’ പറഞ്ഞു.