പേരാമ്പ്ര: കല്‍പ്പത്തൂരില്‍ ബൈക്കില്‍ കാറിടിച്ച് അപകടം. കല്പ്പത്തൂര് മൃഗാശുപത്രിക്ക് മുന്നിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. രാമല്ലൂര്‍ സ്വദേശിയായ യുവാക്കള്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്.പരിക്കുപറ്റിയ ഇരുവരെയും ഉടന്‍ തന്നെ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്കി. ഗുരുതരമായി പരിക്കേറ്റ ആളെ തുടര്‍ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.പ്രദേശവാസികളും അതുവഴി യാത്ര ചെയ്തവരും അപകടം നടന്ന ഉടനെ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പേരാമ്പ്ര കൽപ്പത്തൂരിൽ കാർ ബൈക്കിലിടിച്ചു ; ബൈക്ക് യാത്രക്കാർക്ക് പരിക്ക്

Oct 9, 2025, 10:49 am GMT+0000
payyolionline.in
താമരശ്ശേരിയിൽ ഡോക്ടർക്കെതിരായ ആക്രമണം: ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം സ്റ്റാഫ് ..
പയ്യോളിയിൽ ജ്വല്ലറിയിൽ മോഷണം: സ്വർണം വാങ്ങാനെത്തിയ ദമ്പതികൾ കവർച്ച നടത്തി