കോഴിക്കോട്: എം.ഡി.എം.എ വിൽപനക്കിടെ പയ്യാനക്കൽ പടന്നവളപ്പ് കാവുങ്ങൽ വീട്ടിൽ റീഫത്ത് ഷംനാസ് (27) അറസ്റ്റിൽ. വ്യാഴാഴ്ച തിരുവണ്ണൂർ ഒ.കെ റോഡിൽ പൊലീസിനെ കണ്ട് പരിഭ്രമിച്ച് ഓടിയ പ്രതിയെ തടഞ്ഞു നിർത്തി ദേഹപരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. 6.428 ഗ്രാം എം.ഡി.എം.എ യും, ലഹരിവസ്തു വിറ്റ് കിട്ടിയ 11,650 രൂപയും പിടികൂടിയതായി പൊലീസ് പറഞ്ഞു. ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന പ്രതി.
പന്നിയങ്കര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ബാലു കെ. അജിത്ത്, എ.എസ്.ഐ ഷിജു, സി.പി.ഒമാരായ സായൂജ്, രജീഷ്, ഡെൻസാഫ് അംഗങ്ങളായ എസ്.ഐ അബ്ദുറഹ്മാൻ, സരുൺ കുമാർ, ഷിനോജ്, അതുൽ, ശ്രീശാന്ത്, അഭിജിത്ത്, ദിനീഷ്, സുനോജ്, ലതീഷ്, തൗഫീഖ് മുഹമ്മദ്, മഷ്ഹൂർ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.