സ്വർണപ്പാളികൾ പ്രദർശിപ്പിച്ചും ഉണ്ണികൃഷ്ണൻ പോറ്റി ലക്ഷങ്ങൾ തട്ടി; പാളികൾ മുറിച്ചുവിറ്റു

news image
Oct 12, 2025, 1:47 am GMT+0000 payyolionline.in

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക സ്വ​ർ​ണ​പ്പാ​ളി​ക​ൾ ബം​ഗ​ളൂ​രു​വി​ലും ഹൈ​ദ​രാ​ബാ​ദി​ലും പ്ര​ദ​ർ​ശി​പ്പി​ച്ച്​ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ​പോ​റ്റി, ഇ​വ മു​റി​ച്ചു​വി​റ്റ​താ​യും വി​വ​രം. 2019ൽ ​ശ​ബ​രി​മ​ല​യി​ൽ​നി​ന്ന്​ ദ്വാ​ര​പാ​ല​ക സ്വ​ർ​ണ​പ്പാ​ളി​ക​ൾ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക്​ കൈ​മാ​റു​ന്ന​തി​നു​മു​മ്പ്​ തി​രു​വാ​ഭ​ര​ണ ക​മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ തൂ​ക്കി​യ​പ്പോ​ൾ 42 കി​ലോ​യാ​യി​രു​ന്നു. 2019 ആ​ഗ​സ്റ്റ്​ 29നാ​ണ്​ പാ​ളി​ക​ൾ​ ശ​ബ​രി​മ​ല​യി​ൽ തൂ​ക്കി മ​ഹ​സ​ർ ത​യാ​റാ​ക്കി​യ​ത്. എ​ന്നാ​ൽ, 39ാം ദി​വ​സം ചെ​ന്നൈ​യി​ലെ​ത്തി​ച്ച​ശേ​ഷം പാ​ളി​ക​ൾ തൂ​ക്കി​യ​പ്പോ​ൾ 38.28 കി​ലോ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തോ​ടെ​യാ​ണ്​ പാ​ളി​യു​ടെ ഭാ​ഗ​ങ്ങ​ൾ മു​റി​ച്ചു​വി​റ്റെ​ന്ന ത​ര​ത്തി​ലു​ള്ള സൂ​ച​ന​ക​ൾ വി​ജി​ല​ൻ​സി​ന്​ ല​ഭി​ച്ച​ത്.​ ഇ​ക്കാ​ര്യം പ്ര​ത്യേ​ക​സം​ഘം അ​ന്വേ​ഷി​ക്കും.

2019ൽ ​ശ​ബ​രി​മ​ല​യി​ൽ​നി​ന്ന്​ സ്വ​ർ​ണ​പ്പാ​ളി​ക​ൾ നേ​രെ ബം​ഗ​ളൂ​രു​വി​ലേ​ക്കാ​ണ്​ എ​ത്തി​ച്ച​തെ​ന്ന്​ ദേ​വ​സ്വം വി​ജി​ല​ൻ​സ്​ ക​ണ്ടെ​ത്തി​യി​രു​ന്നു. പി​ന്നീ​ട്​ ​ 39ാം ദി​വ​സ​മാ​ണ്​ സ്വ​ർ​ണം​പൂ​ശാ​നാ​യി ചെ​ന്നൈ​യി​ലെ​ത്തി​ച്ച​തെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​രു​ന്നു.

ഇ​തി​നി​ടെ, വ​ൻ വ്യ​വ​സാ​യി​ക​ളു​ടെ​യും സാ​മ്പ​ത്തി​ക​മാ​യി ഉ​യ​ർ​ന്ന ഭ​ക്ത​രു​ടെ​യും വീ​ടു​ക​ളി​ൽ സ്വ​ർ​ണ​പ്പാ​ളി​ക​ൾ എ​ത്തി​ച്ചു. വീ​ടു​ക​ളി​ലെ​യും സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും പൂ​ജ മു​റി​ക​ളി​ൽ ഇ​വ സ്ഥാ​പി​ച്ച​ശേ​ഷം പൂ​ജ​ക​ളും ന​ട​ത്തി. ഭ​ക്ത​ർ പോ​റ്റി​ക്ക്​ പ​ണം ന​ൽ​കി​യ​താ​യി വി​വ​ര​ം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്​ ഹൈ​ദ​രാ​ബാ​ദി​ലും പൂ​ജ​ക്ക്​ അ​വ​സ​ര​മൊ​രു​ക്കി. ഇ​തി​നൊ​പ്പം ഇ​വ​ർ​ക്ക്​ പൂ​ജാ​മു​റി​ക​ളി​ൽ സൂ​ക്ഷി​ക്കാ​ൻ ചെ​റു ഭാ​ഗ​ങ്ങ​ൾ മു​റി​ച്ചു​ന​ൽ​കി​യെ​ന്നാ​ണ്​ സൂ​ച​ന. സ്വ​ര്‍ണം പൂ​ശാ​നു​ള്ള സ്​​പോ​ൺ​സ​ർ​ഷി​പ്പെ​ന്ന പേ​രി​ല്‍ ബം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ ര​മേ​ശ് റാ​വു, അ​ന​ന്ത സു​ബ്ര​ഹ്മ​ണ്യം എ​ന്നി​വ​രി​ൽ​നി​ന്നും ഇ​യാ​ൾ വ​ൻ തു​ക കൈ​പ്പ​റ്റി​യി​രു​ന്നു.

ഇ​തി​നി​ടെ, സ്വ​ർ​ണം പൂ​ശി ന​ൽ​കി​യ ചെ​ന്നൈ സ്മാ​ർ​ട്ട്​ ക്രി​യേ​ഷ​ൻ​സി​ന്‍റെ ഇ​ട​പെ​ട​ലും സം​ശ​യ​ത്തി​ലാ​ണ്. പ്ര​മു​ഖ​രെ സം​ര​ക്ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്,​ ഉ​രു​ക്കി സ്വ​ർ​ണം വേ​ർ​തി​രി​ച്ചെ​ന്ന മൊ​ഴി​യെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ദേ​വ​സ്വം വി​ജി​ല​ൻ​സ്​ ​ചോ​ദ്യം​ചെ​യ്ത​തി​ന്​ പി​ന്നാ​ലെ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ചെ​ന്നൈ​യി​ലേ​ക്ക്​ പോ​യ​താ​യി സം​ശ​യമുണ്ട്. ഇ​വി​ടെ​യെ​ത്തി സ്മാ​ർ​ട്ട്​ ക്രി​യേ​ഷ​ൻ​സു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​താ​യാ​ണ്​ സൂ​ച​ന. ശ​ബ​രി​മ​ല​യി​ൽ​നി​ന്ന്​ ​കൊ​ണ്ടു​പോ​യ സ്വ​ർ​ണ​പ്പാ​ളി​ക​ൾ ധ​നി​ക ഭ​ക്ത​ർ​ക്ക്​ ന​ൽ​കി​യ​ശേ​ഷം പു​തി​യ ചെ​മ്പ്​ പാ​ളി​ക​ളി​ലാ​ണ്​ സ്വ​ർ​ണം പൂ​ശി​യ​തെ​ന്ന സം​ശ​യ​വും ഉ​യ​ർ​ന്നി​രു​ന്നു.

ര​ണ്ട് എ​ഫ്.​ഐ.​ആ​ർ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​കൊ​ള്ള​യി​ൽ ര​ണ്ട് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. ദ്വാ​ര​പാ​ല​ക ശി​ല്‍പ​ത്തി​ലെ സ്വ​ര്‍ണ​ക്കൊ​ള്ള​യും ക​ട്ടി​ള​പ്പ​ടി​യി​ലെ സ്വ​ര്‍ണ​പ്പാ​ളി ചെ​മ്പാ​ക്കി​യ അ​ട്ടി​മ​റി​യും ര​ണ്ടാ​യി അ​ന്വേ​ഷി​ക്കും. ര​ണ്ടു കേ​സു​ക​ളി​ലും മു​ഖ്യ​പ്ര​തി പോ​റ്റി​യാ​ണ്. ദേ​വ​സ്വം ജീ​വ​ന​ക്കാ​രും പ്ര​തി​ക​ളാ​കും.

പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഇ​വ​ർ

തി​രു​വ​ന​ന്ത​പു​രം: ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്കു​പു​റ​മെ, 2019ലെ ​അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫി​സ​ർ മു​രാ​രി ബാ​ബു, എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ സു​ധീ​ഷ് കു​മാ​ർ, ദേ​വ​സ്വം സെ​ക്ര​ട്ട​റി ജ​യ​ശ്രീ, തി​രു​വാ​ഭ​ര​ണം ക​മീ​ഷ​ണ​ർ​മാ​രാ​യ കെ.​എ​സ്.​ബൈ​ജു, ആ​ർ.​ജി.​രാ​ധാ​കൃ​ഷ്ണ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​റാ​യ രാ​ജേ​ന്ദ്ര പ്ര​സാ​ദ്, അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ ശ്രീ​കു​മാ​ർ, കെ.​രാ​ജേ​ന്ദ്ര​ൻ, അ​സി.​എ​ൻ​ജി​നീ​യ​ർ കെ. ​സു​നി​ൽ​കു​മാ​ർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe