ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരുന്നിട്ടും, ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ കയ്യില്‍ നിന്ന് അധിക തുക നല്‍കേണ്ടി വരുന്ന അനുഭവം പലരും പങ്കുവയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലായ അത്തരത്തിലുള്ള ഒരു അനുഭവം ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയിലെ ഒരു പ്രധാന പ്രശ്നത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. നോണ്‍-കണ്‍സ്യൂമബിള്‍സ് എന്ന പേരില്‍ ആശുപത്രികള്‍ ഈടാക്കുന്ന മറഞ്ഞിരിക്കുന്ന ചാര്‍ജുകളാണ് രോഗിയെ വലച്ചത്.ക്രിക്കറ്റ് കളിക്കിടെ വിരലിന് പറ്റിയ ചെറിയ പരിക്കിനെ തുടര്‍ന്നാണ് രോഗി ഒരു ദിവസത്തേക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. സാധാരണ പരിക്കുകള്‍ക്കുള്ള ഒരു അടിസ്ഥാന ചികിത്സ മാത്രമായിരുന്നു ആവശ്യം. സാധാരണ ഇന്‍ഷുറന്‍സ് പോളിസികള്‍ കവര്‍ ചെയ്യാത്ത ‘നോണ്‍-കണ്‍സ്യൂമബിള്‍സ്’ പോലും കവര്‍ ചെയ്യുന്ന ഏറ്റവും മികച്ച പോളിസി അദ്ദേഹത്തിനുണ്ടായിരുന്നതിനാല്‍, ബില്ലിനെക്കുറിച്ച് ആശങ്കയുണ്ടായിരുന്നില്ല. ചികിത്സയ്ക്ക് ആകെ ഏകദേശം 40,000 രൂപയാണ് ബില്‍ വന്നത്. ഇന്‍ഷുറന്‍സ് കമ്പനി ക്യാഷ്ലെസ്സ് സൗകര്യം വഴി മുഴുവന്‍ തുകയും അടച്ചു. എന്നാല്‍, ഡിസ്ചാര്‍ജ് സമയത്ത് 3,200 രൂപ അധികമായി അടയ്ക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്താണ് ഈ നോണ്‍-കണ്‍സ്യൂമബിള്‍സ്? ഈ തുക ‘നോണ്‍-കണ്‍സ്യൂമബിള്‍സ്’ ഇനത്തില്‍ ഉള്‍പ്പെടുന്നുവെന്ന് കേട്ടപ്പോള്‍ രോഗി ആശയക്കുഴപ്പത്തിലായി. തന്റെ പോളിസിയില്‍ ഇത്തരം സാധനങ്ങള്‍ക്ക് പരിരക്ഷയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, സര്ജന് ധരിക്കുന്ന ഗൗണ്‍, മുറിവ് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ബെറ്റാഡിന് , ഓപ്പറേഷന് ചെയ്യുന്ന ഭാഗം മറയ്ക്കാന്‍ ഉപയോഗിക്കുന്ന ഡ്രെയ്പ്സ് , മോപ്പുകള്‍ തുടങ്ങിയ സാധനങ്ങള്‍ക്ക് 2,800 രൂപ രോഗി സ്വന്തം കീശയില്‍ നിന്ന് നല്‍കേണ്ടി വന്നു.ചോദ്യം ഇതാണ്: ഈ ബില്ലിന് ന്യായീകരണമുണ്ടോ? മോപ്പുകളോ, ബെറ്റാഡിനോ ഒരു ചികിത്സയുടെ അടിസ്ഥാന ചിലവില്‍ ഉള്‍പ്പെടുത്തേണ്ടതല്ലേ? ഒരു സര്‍ജറിക്ക് വേണ്ട സര്‍ജന്റെ ഗൗണും ഡ്രെയ്പ്സും പ്രത്യേകമായി ബില്‍ ചെയ്യുന്നത് എന്തിനാണ്? ചികിത്സാച്ചെലവിന്റെ ഭാഗമായി ഇവയെല്ലാം കരുതേണ്ടതല്ലേ എന്ന് രോഗിക്ക് സംശയം തോന്നി. ഈ വിഷയം ഓണ്‍ലൈനില്‍ പങ്കുവെച്ചപ്പോള്‍ ഒരു ഡോക്ടര്‍ നല്കിയ മറുപടി ശ്രദ്ധേയമായിരുന്നു: ‘സര്ജന് എല്ലാ രോഗികള്‍ക്കും ഒരേ ഗൗണും ഡ്രെയ്പ്സും മോപ്പും ഉപയോഗിക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ?’ എന്നായിരുന്നു മറുചോദ്യം. ഡോക്ടറുടെ മറുപടിയില്‍ കാര്യമുണ്ട്. ഈ സാധനങ്ങളെല്ലാം ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്നവയാണ് . അതിനാല്‍ ഇവയുടെ ചിലവ് ബില്ലില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. എന്നാല്‍, ഏറ്റവും മികച്ച ഇന്‍ഷുറന്‍സ് പോളിസി എടുത്തിട്ടും, ഇത്തരം അത്യാവശ്യ ഘടകങ്ങള്‍ പോലും കവറേജില്‍ ഉള്‍പ്പെടുന്നില്ലെങ്കില്‍, അത് ഇന്‍ഷുറന്‍സ് കമ്പനികളും ആശുപത്രികളും തമ്മിലുള്ള ബില്ലിംഗ് രീതികളിലെവലിയ വിടവാണ് തുറന്നുകാട്ടുന്നത്. പോളിസി എത്ര മികച്ചതാണെങ്കിലും, ഇത്തരം ‘ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകള്‍’ വന്നാല്‍ രോഗി പണം കയ്യില്‍ നിന്ന് നല്‍കേണ്ട അവസ്ഥ വരും. പോളിസിയില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക: ഇത്തരം അപ്രതീക്ഷിത സാമ്പത്തിക ബാധ്യതകള്‍ ഒഴിവാക്കാന്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ ഈ രണ്ടു കാര്യങ്ങള്‍ ഉറപ്പാക്കുക:
അറിഞ്ഞിരിക്കണം ആശുപത്രി ബില്ലിലെ ‘ഒളിഞ്ഞുകിടക്കുന്ന’ ചാര്‍ജുകള്‍; രോഗിയുടെ കുറിപ്പ് വൈറലാകുന്നു

Oct 12, 2025, 1:35 pm GMT+0000
payyolionline.in
മാഹി തിരുനാൾ; 14,15 തീയ്യതികളിൽ വാഹന ഗതാഗത നിയന്ത്രണം
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു, രോഗബാധ പാലക്കാട് സ ..