തിരുവനന്തപുരം : പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിനു 20 രൂപ അധികം ചുമത്തിയ വകയില്‍ കോളടിച്ചു ബവ്കോ. രണ്ടു ജില്ലകളില്‍നിന്നു മാത്രം ബവ്കോയ്ക്ക് ഒറ്റമാസത്തിനുള്ളില്‍ വരുമാനം കിട്ടിയത് ഒന്നരക്കോടിയിലേറെ രൂപയാണ്. തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കിയപ്പോഴാണ് മദ്യപന്മാരില്നിന്ന് ഇത്രത്തോളം രൂപ ബവ്കോയ്ക്കു കിട്ടിയത്. പകുതിയോളം കുപ്പികള്‍ മാത്രമാണ് തിരിച്ചെത്തിയത്.രണ്ടു ജില്ലകളിലെയും 20 ബവ്കോ ഔട്ട്ലറ്റുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കിയത്. സെപ്റ്റംബര്‍ 10 മുതല്‍ ഒക്ടോബര്‍ 9 വരെ 15,25,584 പ്ലാസ്റ്റിക് ബോട്ടിലുകളാണ് 20 ഔട്ട്ലറ്റുകളിലൂടെ വിറ്റഴിച്ചത്. ഇതില്‍ 7,66,604 ബോട്ടിലുകള്‍ മാത്രമാണ് തിരിച്ചെത്തിയത്. ബാക്കി 7,58,980 കുപ്പികള്‍ക്ക് അധികം ഈടാക്കിയ 20 രൂപ ബവ്കോയ്ക്കു സ്വന്തം. കുറച്ചു കുപ്പികള്‍ കൂടി തിരിച്ചെത്തിയാക്കാമെന്നാണ് അധികൃതര്‍ പറയുന്നത്. രണ്ടു ജില്ലകളില്‍ മാത്രം ഒറ്റ മാസം കൊണ്ട് ഒന്നരക്കോടിയിലേറെ രൂപ അധികം ലഭിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുമ്പോള്‍ എത്ര കോടിയോളം രൂപയാകും പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന്റെ പേരില്‍ ഈടാക്കുകയെന്നാണ് മദ്യപന്മാരുടെ ആശങ്ക. ബാലരാമപുരം മുക്കോല ഔട്ട്ലറ്റിലാണ് ഏറ്റവും കൂടുതല്‍ കുപ്പികള്‍ തിരിച്ചെത്തിയത്. 91794 കുപ്പികള്‍ വിറ്റതില്‍ 59067 എണ്ണം തിരിച്ചെത്തി. കണ്ണൂര്‍ പണപ്പുഴയില്‍ 67,896 കുപ്പികള്‍ വിറ്റതില്‍ 21,007 എണ്ണം മാത്രമാണ് തിരിച്ചെത്തിയത്.
- Home
- Latest News
- കോളടിച്ച് ബവ്കോ; കാലി കുപ്പി തരാൻ മദ്യപന്മാർക്ക് മടി, പ്ലാസ്റ്റിക് കുപ്പി വഴി ഒന്നരക്കോടിയിലേറെ അധികവരുമാനം
കോളടിച്ച് ബവ്കോ; കാലി കുപ്പി തരാൻ മദ്യപന്മാർക്ക് മടി, പ്ലാസ്റ്റിക് കുപ്പി വഴി ഒന്നരക്കോടിയിലേറെ അധികവരുമാനം
Share the news :
Oct 13, 2025, 9:21 am GMT+0000
payyolionline.in
എറണാകുളത്ത് തെരുവുനായ ആക്രമണം; മൂന്ന് വയസുകാരിയുടെ അറ്റുപോയ ചെവി തുന്നിച്ചേർത ..
കുറ്റ്യാടിയിൽ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ കോടികളുടെ തട്ടിപ്പ്മാനേജർ അറസ്റ്റിൽ
Related storeis
സ്കിൽഡ് ജോലിക്ക് 620 രൂപ; സംസ്ഥാനത്തെ തടവുകാരുടെ കൂലി കുത്തനെ കൂട്...
Jan 12, 2026, 12:24 pm GMT+0000
ടൂർ പോകാൻ സമ്മതിച്ചില്ല, വീടുവിട്ടിറങ്ങി; കരമനയിൽ നിന്ന് കാണാതായ 14...
Jan 12, 2026, 11:24 am GMT+0000
‘തൃശൂരും ആലപ്പുഴയും കഴിഞ്ഞു, ഇപ്പോൾ തെങ്കാശിയിലായാലും മതിR...
Jan 12, 2026, 11:19 am GMT+0000
പെൺകുട്ടികളുടെ സിസിടിവി ദൃശ്യം മോശം വോയ്സ് സന്ദേശത്തോടെ പ്രചരിപ്പതാ...
Jan 12, 2026, 10:57 am GMT+0000
കളിച്ചുകൊണ്ടിരിക്കെ ഗ്രൗണ്ടിൽ വിദ്യാർഥികൾക്കിടയിൽ പെട്ടെന്ന് ചുഴലിക...
Jan 12, 2026, 10:52 am GMT+0000
ഒന്നും രണ്ടുമല്ല! ദിവസങ്ങൾ കൊണ്ട് നെടുമങ്ങാടും പരിസരങ്ങളിലും കറങ്ങി...
Jan 12, 2026, 10:42 am GMT+0000
More from this section
പുതിയ വോട്ടർമാർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം
Jan 12, 2026, 9:24 am GMT+0000
യൂട്യൂബ് മ്യൂസിക്കിൽ എ.ഐ ഗാനങ്ങളുടെ അതിപ്രസരം; പരാതിയുമായി ഉപയോക്താ...
Jan 12, 2026, 9:22 am GMT+0000
പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകളിൽ വ്യാഴാഴ്ച അവധി
Jan 12, 2026, 8:38 am GMT+0000
കേരളം സമരമുഖത്ത്: ‘കേരളത്തിനെതിരെ കേന്ദ്രം ബോധപൂർവമായ തടസ്സങ്ങൾ സൃഷ...
Jan 12, 2026, 7:46 am GMT+0000
‘എ.കെ ബാലൻ മാറാട് ഓർമിപ്പിക്കുന്നത് ബേപ്പൂരിൽ മുഖ്യമന്ത്രിയുട...
Jan 12, 2026, 6:57 am GMT+0000
അതിവേഗ കുതിപ്പിന് സ്റ്റോപ്പില്ല; സ്വർണവിലയിൽ വീണ്ടും വൻ വർധന
Jan 12, 2026, 6:23 am GMT+0000
ഡിജിറ്റൽ പ്രസിൽ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ജീവനൊടുക്കി; ക...
Jan 12, 2026, 6:20 am GMT+0000
കല്ലും മണ്ണും റോഡിലേക്ക്; മേമുണ്ടയിൽ വഗാഡ് കമ്പനിയുടെ വാഹനങ്ങൾ തടഞ്...
Jan 12, 2026, 5:03 am GMT+0000
ജവഹർ ബാൽ മഞ്ച് പയ്യോളി മണ്ഡലം നേതൃപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
Jan 12, 2026, 5:01 am GMT+0000
ടിപി വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ; ഒന്നാം പ്രതി എം സി അനൂപിന് അന...
Jan 12, 2026, 4:14 am GMT+0000
രാഹുലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നതിനുള്ള നടപടി സങ്കീ...
Jan 12, 2026, 4:03 am GMT+0000
കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ വീട്ടമ്മയേയും യുവാവിനേയും മരിച്ച നിലയ...
Jan 12, 2026, 4:00 am GMT+0000
കോഴിക്കോട് കുന്ദമംഗലത്ത് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപക...
Jan 12, 2026, 3:33 am GMT+0000
മെഡിക്കൽ പരിശോധനയിൽ എല്ലാം സാധാരണ നിലയിൽ; തന്ത്രി കണ്ഠരര് രാജീവരെ വ...
Jan 11, 2026, 5:16 pm GMT+0000
ഇന്ന് ഒറ്റയ്ക്ക് തറയില്‍ കിടക്കണം; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സെല്‍...
Jan 11, 2026, 3:54 pm GMT+0000
