പയ്യോളി : പയ്യോളി നഗരസഭ നായനാർ സ്മാരക സ്റ്റേഡിയത്തിന് ആവശ്യമായ ഫണ്ട് അനുവദിച്ച് കളിസ്ഥലയോഗ്യമാക്കാൻ തയ്യാറാവണമെന്ന് ഡിവൈഎഫ്ഐ പയ്യോളി സൗത്ത് മേഖല സമ്മേളനം നഗരസഭയോട് ആവശ്യപ്പെട്ടു. പയ്യോളി പുഷ്പൻ നഗറിൽ വച്ച് നടന്ന മേഖല സമ്മേളനം ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം സതീഷ് ബാബു ഉദ്ഘാടനം ചെയ്തു. അമൽ സുരേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് ജോ: സെക്രട്ടറി വിഷ്ണുരാജ്,അതുൽ വി. ടി എന്നിവർ സംസാരിച്ചു. അമൽ സുരേഷ്,അഖിൽ കാപ്പിരിക്കാട്,മേഘ്ന എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.
ഭാരവാഹികൾ: ഷജീർ ഇ.സി( പ്രസിഡന്റ് ) അജോസ്, നിവേദ് ( വൈസ് പ്രസിഡണ്ട്മാർ) അഖിൽ കാപ്പിരിക്കാട് ( സെക്രട്ടറി) അമൽ സുരേഷ് ഷിബിൻകുമാർ(ജോ : സെക്രട്ടറിമാർ) അനീന വൈ. സി, മേഘ്ന (എക്സിക്യൂട്ടീവ് )
ആതിര എൻ. പി ( ട്രഷർ )