ശബരിമല ശില്‍പ്പപാളിയിലെ സ്വര്‍ണ മോഷണ കേസിൽ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. സ്വർണ്ണക്കവർച്ച കേസുമായി ബന്ധപ്പെട്ട് സ്മാർട്ട് ക്രിയേഷൻസിൽ അടിമുടി ദുരൂഹതയാണെന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.
സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ സ്മാർട്ട് ക്രിയേഷനിൽ നിലവിൽ കണ്ടെത്താൻ സാധിച്ചിട്ടില്ല. 2019 ആഗസ്റ്റ് 29 ലെ എൻട്രി രേഖകൾ ഉൾപ്പടെ ഇല്ല എന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത്. ഇത്തരത്തിൽ രേഖകളിൽ അന്വേഷണ സംഘത്തിന് കൂടുതൽ സംശയമുളവാക്കുന്ന വിവരങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ സിഇഓ പങ്കജ് ഭണ്ടാരിയെ കേന്ദ്രീകരിച്ചു കൂടുതൽ അന്വേഷണം നടത്താൻ ആണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അതേസമയം കേസില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ തലവന്‍ എച്ച് വെങ്കിടേഷ് ഇന്ന് ശബരിമലയില്‍ എത്തും. പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗവും ചേരും. കഴിഞ്ഞ ദിവസമാണ് സ്വര്‍ണ്ണക്കവര്‍ച്ചയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറുകളും പത്തനംതിട്ട റാന്നി കോടതിയില്‍ സമര്‍പ്പിച്ചത്.