സ്വർണ വില പവന് 91000 രൂപ കണ്ട് കണ്ണുതള്ളേണ്ട, വില കുതിക്കുക 1.12 ലക്ഷം രൂപയിലേക്ക്..വരാനിരിക്കുന്നത്

news image
Oct 14, 2025, 5:45 am GMT+0000 payyolionline.in

ഈ വർഷം അവസാനത്തോടെ സ്വർണ വില 4,000 ഡോളർ മറികടക്കും എന്നായിരുന്നു നേരത്തേ വിദഗ്ധരുടെ പ്രവചനം. എന്നാൽ പ്രവചിച്ചതിനും മുൻപേ തന്നെ സ്വർണം ആ റെക്കോഡ് തിരുത്തി. കഴിഞ്ഞാഴ്ചയോടെ വില 4,100 ഡോളറിന് മുകളിലും എത്തി. ഇനി എങ്ങോട്ട് എന്ന ചോദ്യമാണ് ഉപഭോക്താക്കൾ ഉയർത്തുന്നത്. അതേസമയം , അടുത്ത വർഷം അവസാനത്തോടെ വില ഔൺസിന് 5,000 ഡോളറിലെത്താൻ സാധ്യതയുണ്ടെന്നാണ് സൊസൈറ്റി ജനറലിലെ ചരക്ക് വിശകലന വിദഗ്ദ്ധർ പറയുന്നത്.

 

സ്വർണ വില താരതമ്യേന കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ 1,000 ഡോളർ കൂടി വർധിക്കുമെന്നാണ് ഫ്രഞ്ച് ബാങ്കിംഗ് ഭീമന്റെ ഏറ്റവും പുതിയ ചരക്ക് ഗവേഷണ റിപ്പോർട്ടിൽ പറയുന്നത്. ‘കഴിഞ്ഞയാഴ്ച സ്വർണ വില ഔൺസിന് 4,042 ഡോളറിലെത്തി. ഇന്ന് രാവിലെ 4,072 ഡോളറിലാണ് വ്യാപാരം നടന്നത്. ഇടിഎഫ് നിക്ഷേപം ശക്തമായി തുടരുകയും സെൻട്രൽ ബാങ്കിന്റെ വാങ്ങൽ വർദ്ധിക്കുന്ന സാഹചര്യത്തിലും ഞങ്ങളുടെ പ്രവചനങ്ങൾ ഉടൻ തന്നെ നടപ്പിലാകും’, വിദഗ്ധർ ചൂണ്ടിക്കാട്ടി.

‘ഒഴുക്കിന്റെ തോത് ഞങ്ങളുടെ പ്രാരംഭ അനുമാനങ്ങളെ മറികടന്നതിനാൽ 2026 അവസാനത്തോടെ വില ഔൺസിന് 5,000 ഡോളറിലെത്തുമെന്ന് ഞങ്ങൾ ഇപ്പോൾ കണക്കാക്കുന്നു,. ഹെഡ്ജ് ഫണ്ടുകളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് വ്യക്തതയില്ലെങ്കിലും, കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ ഞങ്ങൾ പ്രതീക്ഷിച്ചതിലും ഉയർന്ന, അസാധാരണമായി ശക്തമായ ഇടിഎഫ് ഒഴുക്കാണ് ഉണ്ടായത്. എന്തുകൊണ്ടാണ് ഇപ്പോൾ ഈ ഒഴുക്ക് വർദ്ധിക്കുന്നത്? 2024 നവംബറിലെ ട്രംപിന്റെ വിജയത്തിന് ശേഷം ഇടിഎഫ് ഒഴുക്കും അനിശ്ചിതത്വ നിലവാരവും തമ്മിൽ ശക്തമായ ബന്ധം ഞങ്ങൾ മുമ്പ് രേഖപ്പെടുത്തിയിട്ടുണ്ട്, വിലയിലെ ഈ മാറ്റം മനസ്സിലാക്കുന്നതിൽ ഇത് ഒരു നിർണായക ഘടകമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു’, വിദഗ്ധർ പറഞ്ഞു. കേരളത്തിലെ സ്വർണ വില എന്താകും? ഒക്ടോബർ ഒന്നിന് 87,440 രൂപയായിരുന്നു കേരളത്തിൽ സ്വർണ വില. മൂന്നിന് 86,920-ലേക്ക് വില താഴ്നന്നെങ്കിലും പിറ്റേന്ന് മുതൽ വില ക്രമാനുഗതമായി ഉയർന്നു. ഒക്ടോബർ എട്ട് വൈകുന്നേരത്തോടെ വില 90,880-ൽ എത്തി. 3,960 രൂപയുടെ വർധനവാണ് ഈ കാലയളവിൽ ഉണ്ടായത്.

 

“ഇന്ത്യയിലെ തന്ത്രം ഏറ്റുപിടിക്കാന്‍ ദുബായ് സ്വര്‍ണ വിപണിയും.! ഇനി 14 കാരറ്റ് സ്വര്‍ണവും ദുബായില്‍ കിട്ടും” Advertisement ഒമ്പതിന് 91,040 രൂപയിൽ നിന്ന് പത്തിന് രാവിലെ 89,680-ലേക്ക് വില കുത്തനെ വീണു. ഏകദേശം 1,360 രൂപയുടെ ഇടിവ്. എന്നാൽ തുടർന്നുള്ള ദിവസങ്ങൾ ഒട്ടും ആശ്വാസമുള്ളതായിരുന്നില്ല. പന്ത്രണ്ടോടെ വില വീണ്ടും 91,720-ലേക്ക് തിരികെയെത്തി. അതായത് 12 ദിവസം കൊണ്ട് 4,280 രൂപയുടെ വർദ്ധനവ്. കഴിഞ്ഞ മാസം മൂന്നിനാണ് സംസ്ഥാനത്ത് ഏറ്റവും താഴ്ന്ന നില രേഖപ്പെടുത്തിയത്. അതേസമയം ആഗോള തലത്തിൽ സ്വർണ വില 5000 ഡോളറിലേക്ക് കുതിച്ചാൽ സംസ്ഥാനത്ത് സ്വർണ വില ഒരു ലക്ഷത്തിന് മുകളിലെത്തും. 3 ശതമാനം ജി എസ് ടിയും 5 ശതമാനം പണിക്കൂലിയും ചേർന്നാൽ ഒരു പവൻ സ്വർണത്തിന് വില ഏകദേശം 1.12 ലക്ഷം രൂപ വരെ വരും. അ‍ഞ്ച് ശതമാനം എന്നത് അടിസ്ഥാന പണിക്കൂലി മാത്രമാണ്. വിവാഹ ആഭരണ ഡിസൈനുകൾക്ക് 35 ശതമാനം വരെ ചില ജ്വല്ലറികൾ പലിശ ഈടാക്കുന്നുണ്ട്. വില അത്രയും ഉയർന്നാൽ സാധാരണക്കാരനെ സംബന്ധിച്ച് സ്വർണം വാങ്ങാനുള്ള ഏകപോംവഴി കുറഞ്ഞ കാരറ്റിലുള്ള സ്വർണത്തെ ആശ്രയിക്കുന്നതായിരിക്കും. 18, 14, 9 കാരറ്റ് സ്വർണങ്ങൾക്ക് ഇപ്പോൾ തന്നെ വിപണിയിൽ നല്ല ഡിമാന്റുണ്ട്. അതേസമയം കുറഞ്ഞ കാരറ്റിലുള്ള സ്വർണമാകുമ്പോഴും പണിക്കൂലിയിലും ജി എസ് ടിയിലും വലിയ ഇളവുകൾ ലഭിക്കില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe