നന്തി ബസാർ: മൂടാടിയിൽ സംവരണ വാർഡുകൾ പ്രഖ്യാപിച്ചു . മൂടാടി ഗ്രാമപഞ്ചായത്തിൽ രണ്ട് വാർഡുകൾ വർദ്ധിച്ചതോടെ പതിനെട്ടിൽ നിന്ന് ഇരുപതായി. അതിൽ ഒന്ന് എസ് സി വാർഡും പത്ത് സ്ത്രീ സംവരണവും ഒമ്പത് വാർഡുകൾ ജനറലും ആയി. മുചുകുന്ന് നോർത്ത് ആണ് എസ് സി ആയത്.
എളമ്പിലാട് നോർത്ത്, വീരവഞ്ചേരി സൗത്ത്, വീരവഞ്ചേരി നോർത്ത്, വലിയ മല ,ഗോപാലപുരം, ഹിൽ ബസാർ, മൂടാടി സെൻറർവീമംഗലം, കടലൂർ, ആവിക്കൽ എന്നീ വാർഡുകളാണ് സ്ത്രീ സംവരണം. കോടിക്കൽ, നന്തി, എളമ്പിലാട് സൗത്ത്, ചിങ്ങപുരം, നെരവത്ത്, മുച്കുന്ന് സെൻറർ, മുചുകുന്ന് സൗത്ത് ,പാലക്കുളം, മൂടാടി എന്നിവയാണ് ജനറൽ വാർഡുകൾ.