16,000 -ഓളം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി നെസ്‌ലെ

news image
Oct 18, 2025, 3:58 am GMT+0000 payyolionline.in

ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി നെസ്‌ലെ. രണ്ട് വർഷത്തിനുള്ളിൽ 16,000 ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ഇതോടെ മൊത്തത്തിലുള്ള ജീവനക്കാരുടെ ആറ് ശതമാനത്തോളം കുറയും. പിരിച്ചു വിടലിലൂടെ ഒരു ബില്യൺ സ്വിസ് ഫ്രാങ്കിന്റെ ലാഭമാണ് കമ്പനിയുടെ ലക്ഷ്യം. 2027 അവസാനത്തോടെ മൂന്ന് ബില്യൺ സ്വിസ് ഫ്രാങ്കായി ഉയർത്തുകയാണ് ഉദ്ദേശമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഫിലിപ്പ് നവ്രാറ്റിൽ അറിയിച്ചിരുന്നു.

 

കഴിഞ്ഞ വർഷം നെസ്‌ലെയുടെ ഓഹരി വിലയിൽ ഇടിവ് സംഭവിച്ചിരുന്നു. ഇത്തവണ സെപ്തംബറിലും ഈ രീതിയിലുള്ള വലിയ തകർച്ച നേരിട്ടതായാണ് റിപ്പോർട്ട്. എന്നാൽ പുതിയ പ്രഖ്യാപനത്തിന് പിന്നാലെ കമ്പനി ഓഹരിവില എട്ടു ശതമാനത്തിലധികം വർധിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe