എടക്കര (മലപ്പുറം): അബദ്ധത്തിൽ നാടോടി സ്ത്രീകൾക്കു നൽകിയ നാലു ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ തിരിച്ചുപിടിച്ച് കുറുമ്പലങ്ങോട് സ്വദേശി വനജ. അമ്മയുടെ മരണശേഷം ലഭിച്ച 4 പവനോളം വരുന്ന സ്വർണാഭരണങ്ങളാണ് വനജയും ഭർത്താവും ചേർന്ന് വീണ്ടെടുത്തത്. ആഭരണങ്ങൾ വീട്ടിലെ അലമാരിയിൽ സാരികൾക്കിടയിൽ പൊതിഞ്ഞു സൂക്ഷിച്ച് വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 10ന് കർണാടക സ്വദേശികളായ നാടോടിസ്ത്രീകൾ പ്രദേശത്തെ വീടുകളിലൂടെ പഴയ വസ്ത്രങ്ങൾ ആവശ്യപ്പെട്ടുവന്ന സമയത്ത് സ്വർണാഭരണമടങ്ങിയ സാരിയുൾപ്പെടെയുള്ള വസ്ത്രങ്ങൾ വനജ അബദ്ധത്തിൽ എടുത്ത് കൊടുക്കുകയായിരുന്നു. ദിവസങ്ങൾക്കുശേഷമാണ് അബദ്ധം മനസ്സിലായത്. ആഭരണം നഷ്ടപ്പെട്ടുവെന്ന് ഉറപ്പായതോടെ വനജയുടെ ഭർത്താവ് കൽപ്പാതൊടി സേതു സംഭവം എടക്കര പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എം.അസൈനാരെ അറിയിച്ചു. നാടോടികളുടെ രീതിയെകുറിച്ചു അവർ തങ്ങാൻ സാധ്യതയുള്ള സ്ഥലത്തെ കുറിച്ചും അസൈനാർ പറഞ്ഞു കൊടുത്തു. ഇതുപ്രകാരം സേതുവും ഭാര്യ വനജയും നാടോടികൾ താമസിക്കുന്ന എടക്കര കാട്ടിപ്പടിയിലെ ക്വാർട്ടേഴ്സിലെത്തി. ഇവരോട് കാര്യങ്ങൾ പറഞ്ഞപ്പോൾ വസ്ത്രങ്ങൾ മുറിക്കുള്ളിൽ അടുക്കിവച്ച നിലയിൽ കണ്ടു.ഇത് പരിശോധിച്ചപ്പോൾ സാരിയുടെ ഉള്ളിൽ ആഭരണങ്ങൾ ഭദ്രമായി ഉണ്ടായിരുന്നു. നാടോടികൾക്ക് പാരിതോഷികവും കൊടുത്താണ് ആഭരണങ്ങളുമായി സേതുവും വനജയും മടങ്ങിയത്. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞിരുന്നുവെങ്കിൽ വസ്ത്രങ്ങളുമായി നാടോടികൾ കേരളം വിട്ടേനെ.
- Home
- Latest News
- സാരിക്കുള്ളിൽ 4 ലക്ഷം രൂപയുടെ സ്വർണം, അബദ്ധത്തിൽ നാടോടി സ്ത്രീകൾക്ക് കൈമാറി; സ്വർണം തിരിച്ചെത്തി, വനജയ്ക്ക് ആശ്വാസം
സാരിക്കുള്ളിൽ 4 ലക്ഷം രൂപയുടെ സ്വർണം, അബദ്ധത്തിൽ നാടോടി സ്ത്രീകൾക്ക് കൈമാറി; സ്വർണം തിരിച്ചെത്തി, വനജയ്ക്ക് ആശ്വാസം
Share the news :
Oct 20, 2025, 5:20 am GMT+0000
payyolionline.in
വടകരയിൽ ഷോറൂമിൽ മൂന്ന് വയസ്സുകാരൻ ഡ്രസ്സിംഗ് റൂമിൽ കുടുങ്ങി; രക്ഷകരായെത്തി അഗ ..
മഞ്ചയിൽകടവ് അക്വാടൂറിസം നാടിന് സമർപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്
Related storeis
വീണ്ടും ഡിജിറ്റല്‍ തട്ടിപ്പ്; ബാലുശ്ശേരി സ്വദേശിക്ക് നഷ്ടമായത് ഇരുപ...
Dec 4, 2025, 8:02 am GMT+0000
കൊയിലാണ്ടിയിലും ബാലുശ്ശേരിയിലും പരീക്ഷ കേന്ദ്രങ്ങൾ ലഭിച്ച ഉദ്യോഗാര്...
Dec 4, 2025, 7:58 am GMT+0000
ടൈപ്പിംഗ് വശമുണ്ടോ? കണ്ണൂര്‍ ജില്ലാ കോടതിക്ക് കീഴില്‍ അവസരം, വേഗം അ...
Dec 4, 2025, 7:11 am GMT+0000
സ്വർണ വില കുറഞ്ഞു
Dec 4, 2025, 6:58 am GMT+0000
എല്ലാ ലിഫ്റ്റും സേഫ് അല്ല’; കുട്ടികളോട് കേരള പോലീസ്
Dec 4, 2025, 6:53 am GMT+0000
ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം
Dec 4, 2025, 6:24 am GMT+0000
More from this section
അവധി എല്ലാവർക്കും ബാധകം: സംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധി
Dec 4, 2025, 5:43 am GMT+0000
ഇൻസ്റ്റഗ്രാം ഹാഷ്ടാഗ് നിയമങ്ങള്‍ മാറും; ഇനി ഒരു പോസ്റ്റിന് മൂന്ന് ...
Dec 4, 2025, 5:41 am GMT+0000
തദ്ദേശ തിരഞ്ഞെടുപ്പ്: റീൽസ്, വാട്സ്ആപ്പ് ഗ്രുപ്പ് നിരീക്ഷണം കർശനമാ...
Dec 4, 2025, 5:39 am GMT+0000
സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ ഇനി ബൗൺസർമാർ വേണ്ട...
Dec 4, 2025, 4:28 am GMT+0000
അഹമ്മദാബാദ് വിമാനാപകടം: ലണ്ടനിലേക്കയച്ച മൃതദേഹങ്ങളിൽ അപകടകരമാം വിധം...
Dec 4, 2025, 3:59 am GMT+0000
വോട്ട് ചെയ്യാന്‍ ഇനി 13 തിരിച്ചറിയല്‍ രേഖകൾ ഉപയോഗിക്കാം
Dec 3, 2025, 4:13 pm GMT+0000
വിദ്യാർഥിനിയോട് മോശമായി പെരുമാറി; കെഎസ്ആർടിസി കണ്ടക്ടർക്ക് അഞ്ച് വർ...
Dec 3, 2025, 3:50 pm GMT+0000
വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ: പിഎസ്സി പരീക്ഷാകേന്ദ്രത്തിൽ മാറ്റം
Dec 3, 2025, 3:42 pm GMT+0000
കാണാതായ മൂക്കുത്തിയുടെ ആണി ശ്വാസകോശത്തില്‍; കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ...
Dec 3, 2025, 3:18 pm GMT+0000
കേന്ദ്ര സർക്കാരിന്റെ യു ടേൺ! എതിർപ്പ് കനത്തതോടെ ഉത്തരവ് പിൻവലിച്ചു...
Dec 3, 2025, 2:57 pm GMT+0000
ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം, ആ...
Dec 3, 2025, 2:36 pm GMT+0000
പത്ത് കിലോമീറ്റർ ചുറ്റളവിൽ നാശനഷ്ടമുണ്ടാക്കാൻ ശേഷി; സ്ഫോടകവസ്തുക്കൾ...
Dec 3, 2025, 2:12 pm GMT+0000
ദേശീയപാത കരാർ കമ്പനികൾക്ക് റേറ്റിങ്: പോയിന്റ് 60 ശതമാനത്തിൽ താഴെ പോ...
Dec 3, 2025, 1:42 pm GMT+0000
വളയത്ത് കാടിറങ്ങിയ കാട്ടുപോത്തുകൾ കൃഷിയിടത്തിൽ; 4 മണിക്കൂർ ജനം ആശങ...
Dec 3, 2025, 1:01 pm GMT+0000
നെടുമ്പാശ്ശേരിയിലെ 57 കാരിയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ
Dec 3, 2025, 11:06 am GMT+0000
