തിരുവനന്തപുരം: കൊങ്കൺവഴിയുള്ള ട്രെയിനുകൾ ചൊവ്വമുതൽ മൺസൂണിനുമുന്പുള്ള സമയത്തിലേക്ക്. മൺസൂൺ സമയമാറ്റം തിങ്കളാഴ്‌ച അവസാനിച്ചതോടെയാണിത്. എൻടിഇഎസ് വഴിയോ ഹെൽപ്പ്‌ലൈനായ 139 വഴിയോ സമയക്രമം അറിയാം.
• തിരുവനന്തപുരം സെൻട്രൽ–ഹസ്രത് നിസാമുദീൻ രാജധാനി എക്‌സ്‌പ്രസ് (12431) രാത്രി 7.15ന് പുറപ്പെടും. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സർവീസ്
- തിരുവനന്തപുരം സെൻട്രൽ–വെരാവൽ പ്രതിവാര എക്‌സ്‌പ്രസ് (16334) പകൽ 3.45ന് പുറപ്പെടും. തിങ്കൾ
- നാഗർകോവിൽ ജങ്‌ഷൻ–ഗാന്ധിധാം ജങ്‌ഷൻ പ്രതിവാര എക്‌സ്‌പ്രസ് (16336) പകൽ 2.45ന് പുറപ്പെടും. വ്യാഴം
- എറണാകുളം ജങ്‌ഷൻ–ഓഖ ദ്വൈവാര എക്‌സ്‌പ്രസ് രാത്രി 8.25നാണ് പുറപ്പെടുക. ബുധൻ, വെള്ളി
- തിരുവനന്തപുരം നോർത്ത്–ഭാവ്‌നഗർ പ്രതിവാര എക്‌സ്‌പ്രസ് (19259) പകൽ 3.45ന് പുറപ്പെടും. വ്യാഴം
- തിരുവനന്തപുരം സെൻട്രൽ–ഹസ്രത് നിസാമുദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് (22653) പുലർച്ചെ 12.50ന് പുറപ്പെടും. ശനി
- എറണാകുളം ജങ്‌ഷൻ–ഹസ്രത് നിസാമുദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് പുലർച്ചെ 5.15ന് പുറപ്പെടും. ബുധൻ
- എറണാകുളം ജങ്‌ഷൻ–അജ്മീർ മരുസാഗർ പ്രതിവാര സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (12977) രാത്രി 8.25ന് പുറപ്പെടും. ഞായർ
- തിരുവനന്തപുരം നോർത്ത്–ചണ്ഡീഗഡ് ജങ്‌ഷൻ കേരള സന്പർക്ക്‌ക്രാന്തി സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (12217) രാവിലെ 9.10ന് പുറപ്പെടും. തിങ്കൾ, ശനി
- എറണാകുളം ജങ്‌ഷൻ–ഹസ്രത് നിസാമുദീൻ പ്രതിദിന മംഗള എക്‌സ്‌പ്രസ് (12617) പകൽ 1.25ന് പുറപ്പെടും
- തിരുവനന്തപുരം നോർത്ത്–യോഗ് നഗരി ഋഷികേശ് പ്രതിവാര സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (22659) രാവിലെ 9.10ന് പുറപ്പെടും. വെള്ളി
- തിരുവനന്തപുരം നോർത്ത്–അമൃത്‌സർ ജങ്‌ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (12483) രാവിലെ 9.10ന്. ബുധൻ
- തിരുവനന്തപുരം നോർത്ത്–പോർബന്തർ പ്രതിവാര സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (20909) പകൽ 11.15ന്. ഞായർ
- തിരുവനന്തപുരം നോർത്ത്–ഇൻഡോർ ജങ്‌ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (20931) പകൽ 11.15ന് പുറപ്പെടും. വെള്ളി
- എറണാകുളം ജങ്‌ഷൻ–തുരന്തോ പ്രതിവാര എക്‌സ്‌പ്രസ് (12283) രാത്രി 11.25ന് പുറപ്പെടും. ചൊവ്വ
- തിരുവനന്തപുരം സെൻട്രൽ–ലോക്‌മാന്യ തിലക് ടെർമിനസ് നേത്രാവതി എക്‌സ്‌പ്രസ് (16346) രാവിലെ 9.15ന് പുറപ്പെടും
- തിരുവനന്തപുരം സെൻട്രൽ–ഹസ്രത് നിസാമുദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (22633) പകൽ 2.40ന് പുറപ്പെടും. ബുധൻ• എറണാകുളം ജങ്‌ഷൻ–പുണെ പ്രതിവാര എക്‌സ്‌പ്രസ് (11098) വൈകിട്ട് 6.50ന് പുറപ്പെടും. തിങ്കൾ