ഡ്രൈവിംഗ് ലൈസൻസിനുള്ള റോഡ് ടെസ്റ്റ് കർശനമാകും, ഗതാഗതകമ്മീഷണർ നിർദ്ദേശം നൽകി,കാൽനടയാത്രക്കാരുടെ സുരക്ഷയിലും പാർക്കിംഗ് മര്യാദയിലും പ്രത്യേക ശ്രദ്ധ വേണം

news image
Oct 23, 2025, 7:49 am GMT+0000 payyolionline.in

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിനായുള്ള റോഡ് ഡ്രൈവിംഗ് ടെസ്റ്റ് കർശനമാക്കാൻ  ഗതാഗത കമ്മീഷണർ നിർദ്ദേശം നൽകി.കാൽനടയാത്രക്കാരുടെ സുരക്ഷയിലും പാർക്കിംഗ് മര്യാദകളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്  റോഡ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തണം.ആർ‌ടി‌ഒകൾക്കാണ് നിർദ്ദേശം നൽകിയത്.മോട്ടോർ ഡ്രൈവിംഗ് സ്കൂളുകൾ ഉദ്യോഗാർത്ഥികളെ ശരിയായ രീതിയിൽ പരിശീലിപ്പിക്കുന്നുണ്ടോ എന്നറിയാൻ MVD പരിശോധന നടത്തണമെന്നും നിർദ്ദേശം ഉണ്ട്.റോഡ് അപകടങ്ങളിൽ മരിക്കുന്ന കാൽനട യാത്രക്കാരുടെ എണ്ണം കൂടുന്നത് സംബന്ധിച്ച് ഹൈക്കോടതി ആശങ്ക ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ്  ഗതാഗത കമ്മീഷണറുടെ നിർദ്ദേശം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe