വയോധികയുടെ ദുരിതം; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷൻ

news image
Oct 25, 2025, 6:21 am GMT+0000 payyolionline.in

കോ​ഴി​ക്കോ​ട്: ഉ​ടു​തു​ണി​യും ഭ​ക്ഷ​ണ​വു​മി​ല്ലാ​തെ വ​യോ​ധി​ക​യെ മൂ​ന്നു മ​ക്ക​ൾ ചേ​ർ​ന്ന് വീ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്.​പി​ക്കും വി​മ​ൺ ആ​ൻ​ഡ് ചൈ​ൽ​ഡ് ജി​ല്ല ഓ​ഫി​സ​ർ​ക്കു​മാ​ണ് ക​മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. ന​വം​ബ​ർ 25ന് ​കോ​ഴി​ക്കോ​ട് പൊ​തു​മ​രാ​മ​ത്ത് ​െഗ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റി​ങ്ങി​ൽ കേ​സ് പ​രി​ഗ​ണി​ക്കും.

താ​മ​ര​ശ്ശേ​രി ഇ​രി​ങ്ങ​പ്പു​ഴ പൊ​റ്റ​യി​ൽ​കു​ന്ന് ഉ​ന്ന​തി​യി​ൽ താ​മ​സി​ക്കു​ന്ന ഖ​ദീ​ജ​യെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലാ​ക്ക​ണ​മെ​ന്നും എ​ന്നാ​ൽ, മാ​താ​വി​നെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലാ​ക്കാ​ൻ മ​ക്ക​ൾ സ​മ്മ​തി​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ദൃ​ശ്യ​മാ​ധ്യ​മ വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മീ​ഷ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe