വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ ലക്ഷങ്ങൾ കവർന്നയാളെ രാജസ്ഥാനിൽ നിന്നും പിടികൂടി. രാജസ്ഥാൻ ബികനീർ സ്വദേശിയായ ശ്രീ രാം ബിഷ്ണോയി(28)യെയാണ് വയനാട് സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ ഷജു ജോസഫും സംഘവും അറസ്റ്റ് ചെയ്തത്. പടിഞ്ഞാറത്തറ സ്വദേശിയായ ഐ.ടി ജീവനക്കാരനെ വെർച്വൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ കവർന്ന കേസിലാണ് അറസ്റ്റ്. 2024 ആഗസ്റ്റിലാണ് സംഭവം. യുവാവിനെ തട്ടിപ്പുകാർ സ്കൈപ് വഴി ബന്ധപ്പെട്ട് ഇയാളുടെ പേരിൽ വിവിധ ബാങ്കുകളിൽ വ്യാജ രേഖകൾ സമർപ്പിച്ച് ലോണുകൾ നേടിയിട്ടുണ്ട് എന്നും അതിന്റെ പേരിൽ അറസ്റ്റ് വാറൻറ് ഇഷ്യൂ ചെയ്തിട്ടുണ്ട് എന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. അറസ്റ്റ് ഒഴിവാക്കാനായി യുവാവിന്റെ അക്കൗണ്ടിലെ പണം അടുത്ത ബന്ധുവിന്റെ അക്കൗണ്ടിലേക്ക് മാറ്റാനും നിർദേശിച്ചു. പിന്നീട് യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ പ്രീ അപ്പ്രൂവ്ഡ് ആയി ഉണ്ടായിരുന്ന പേർസണൽ ലോൺ തുക പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റുകയാണ് തട്ടിപ്പുകാർ ചെയ്തത്. ഇത് തട്ടിപ്പാണ് എന്ന് മനസിലായ പരാതിക്കാരൻ സൈബർ പോർടൽ വഴി പരാതി രജിസ്റ്റർ ചെയ്യുകയും തുടർന്ന് പടിഞ്ഞാറത്തറ പൊലീസ് കേസ് രജിസ്റ്റർ ചെയുകയുമായിരുന്നു. Also read: അപകടം ഉണ്ടായത് വീട്ടിൽ സർട്ടിഫിക്കറ്റ് എടുക്കാൻ വന്നപ്പോൾ; അടിമാലിക്ക് നോവായി ബിജു കേസിലെ അന്വേഷണം ഏറ്റെടുത്ത സൈബർ ക്രൈം പൊലീസ്, തട്ടിപ്പുകാരുടെ ലൊക്കേഷൻ രാജസ്ഥാനിലെ പാക് അതിർത്തി പ്രദേശങ്ങളായ നോക്ക, ബുലാസർബാര എന്നിവിടങ്ങളിലാണെന്ന് മനസിലാക്കി. ഈ കേസിലെ പ്രതികളിൽ ഒരാളായ ശ്രിരാം ബിഷനോയി എന്നയാളെ ബികനീറിൽ നിന്നും പണം കൈമാറാൻ ഉപയോഗിച്ച ഡിജിറ്റൽ ഉപകരണങ്ങൾ അടക്കം പിടികൂടുകയായിരുന്നു. ബികനീർ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റോടു കൂടി വയനാട്ടിലെത്തിച്ച് തുടർനടപടികൾക്ക് ശേഷം മാനന്തവാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
- Home
- Latest News
- കേരള പൊലീസ് എന്നാ സുമ്മാവാ; വെർച്വൽ അറസ്റ്റിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതിയെ രാജസ്ഥാനിൽ നിന്നും പിടികൂടി
കേരള പൊലീസ് എന്നാ സുമ്മാവാ; വെർച്വൽ അറസ്റ്റിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതിയെ രാജസ്ഥാനിൽ നിന്നും പിടികൂടി
Share the news :
Oct 26, 2025, 5:14 am GMT+0000
payyolionline.in
ഷാഫി പറമ്പലിന് നേരെ നടന്ന പോലീസ് അക്രമം യുഡിഎഫ് ആർ എം പി പ്രതിഷേധ സംഗമം നടത്ത ..
കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമ്മാണത്തിന് തുടക്കം; ഭൂമി ..
Related storeis
ഇന്ത്യൻ ജലാതിർത്തിയിൽ അനധികൃതമായി പ്രവേശിച്ച പാക് ബോട്ട് പിടിച്ചെടു...
Dec 11, 2025, 2:00 pm GMT+0000
ശബരിമലയിൽ താൽക്കാലിക ഒഴിവുകൾ ധാരാളം; കാണിക്ക എണ്ണിത്തിട്ടപ്പെടുത്താ...
Dec 11, 2025, 1:33 pm GMT+0000
വോട്ടുചെയ്യാനെത്തിയ ആളുടെ വിരലില്‍ മഷിയടയാളം, സംശയം തോന്നിയ ഉദ്യോഗസ...
Dec 11, 2025, 12:18 pm GMT+0000
ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്...
Dec 11, 2025, 11:35 am GMT+0000
യാത്രക്കാർക്ക് 10,000 രൂപയുടെ വൗച്ചറുമായി ഇൻഡിഗോ
Dec 11, 2025, 11:20 am GMT+0000
കണ്ണൂരിലെ ബൂത്തുകളിൽ സി.പി.എം അതിക്രമം; യു.ഡി.എഫ് വനിത സ്ഥാനാർഥികൾക...
Dec 11, 2025, 11:08 am GMT+0000
More from this section
കോട്ടയത്ത് അധ്യാപികയെ സ്കൂളിൽ കയറി ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു
Dec 11, 2025, 10:46 am GMT+0000
പൊതു വൈ-ഫൈ ഉപയോഗിക്കുമ്പോൾ; സൈബർ ഹാക്കർമാരിൽ നിന്ന് നിങ്ങളുടെ ലാപ്...
Dec 11, 2025, 10:09 am GMT+0000
ഓപ്പൺ വോട്ടിനെ ചൊല്ലി തർക്കം: സ്ത്രീ കുഴഞ്ഞു വീണു
Dec 11, 2025, 9:50 am GMT+0000
രാഹുലിന് മുൻകൂർ ജാമ്യം; സെഷൻസ് കോടതി ഉത്തരവിനെതിരെ ഹർജിയുമായി സർക്ക...
Dec 11, 2025, 9:37 am GMT+0000
തളിപ്പറമ്പ് വോട്ട് ചെയ്യാനായി ബൂത്തിൽ കയറിയയാൾ കുഴഞ്ഞുവീണ് മരിച്ചു
Dec 11, 2025, 9:26 am GMT+0000
മദ്യപിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തി; പ്രിസൈഡിങ് ഓഫിസറോട് അപമര...
Dec 11, 2025, 9:22 am GMT+0000
പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടിൽ കയറ...
Dec 11, 2025, 9:12 am GMT+0000
പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍...
Dec 11, 2025, 8:26 am GMT+0000
നടിയെ അക്രമിച്ച സംഭവം അടൂർ പ്രകാശിന്റെ പരാമർശനം അനവസരം: മുല്ലപ്പള്ളി
Dec 11, 2025, 8:18 am GMT+0000
ബസുകള്‍ തിരഞ്ഞെടുപ്പ് സേവനത്തില്‍; യാത്രക്കാര്‍ക്ക് ദുരിതം
Dec 11, 2025, 8:11 am GMT+0000
ഉച്ചവരെ മികച്ച പോളിങ്: 50 ശതമാനത്തിന് അടുത്ത്; നൂറോളം ബൂത്തുകളിൽ വോ...
Dec 11, 2025, 7:56 am GMT+0000
ശ്രീ കീഴൂർ മഹാ ശിവക്ഷേത്രം ; ആറാട്ട് മഹോത്സവം – ഡിസംബർ 11 വ്യാഴം
Dec 11, 2025, 7:54 am GMT+0000
തദ്ദേശതിരഞ്ഞെടുപ്പ്: തത്സമയ നിരീക്ഷണത്തിന് വെബ് കാസ്റ്റിംഗ് കൺട്രേ...
Dec 11, 2025, 7:23 am GMT+0000
പലയിടത്തും പണിമുടക്കി വോട്ടിംഗ് യന്ത്രം
Dec 11, 2025, 7:21 am GMT+0000
സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു; ഇന്ന് ഇടിഞ്ഞു
Dec 11, 2025, 7:13 am GMT+0000
