‘2024ൽ തന്നെ പിഎം ശ്രീയിൽ ഒപ്പുവെക്കാമെന്ന് കേരളം ഉറപ്പു നൽകി, എൻഇപി സിലബസ് നടപ്പാക്കണമെന്ന് നിര്‍ബന്ധമില്ല; നയം വ്യക്തമാക്കി കേന്ദ്രം

news image
Oct 26, 2025, 7:23 am GMT+0000 payyolionline.in

ദില്ലി: കേരളം 2024 മാര്‍ച്ചിൽ തന്നെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെക്കാമെന്ന് ഉറപ്പു നൽകിയിരുന്നുവെന്ന് കേന്ദ്ര സ്കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാര്‍. പിഎം ശ്രീയിൽ ചേര്‍ന്നതുകൊണ്ട് എൻഇപി സിലബസ് അതുപോലെ നടപ്പാക്കണമെന്ന് നിര്‍ബന്ധമില്ലെന്നും സഞ്ജയ് കുമാര്‍ പറഞ്ഞു. വിദ്യാഭ്യാസം കണ്‍കറന്‍റ് പട്ടികയിലാണ്. അതിനാൽ തന്നെ കരിക്കുലവും പാഠപുസ്തകവും സംസ്ഥാനങ്ങള്‍ക്കും തീരുമാനിക്കാം. എൻഇപി നയം ഒരു മാതൃക മാത്രമാണ്. ദേശീയ തലത്തിൽ ഏകീകരണം വേണം എന്നതാണ് കേന്ദ്രത്തിന്‍റെ താൽപ്പര്യമെന്നും കേരളത്തിലെ രാഷ്ട്രീയ വിവാദങ്ങളാട് പ്രതികരിക്കുന്നില്ലെന്നും സഞ്ജയ് കുമാര്‍ പറഞ്ഞു. കേരളത്തിന്‍റെ അനുഭവം മറ്റു സംസ്ഥാനങ്ങൾക്കും പ്രയോജനപ്പെടാൻ ഇത് ഉപകരിക്കും. പി എം ശ്രീയിൽ കേരളം ഒപ്പുവെച്ചതിൽ സന്തോഷമുണ്ട്. എൻഇപിയുടെ നല്ല വശങ്ങൾ ഉയർത്തിക്കാട്ടാനാണ് പി എം ശ്രീ നടപ്പാക്കുന്നത്.സ്കൂളുകളുടെ നിലവാരവും സൗകര്യം ഉയർത്താൻ ഇത് ഇടയാക്കും.പി എം ശ്രീയിൽ കേരളത്തെ പോലെ സംസ്ഥാനം എത്തിയത് വലിയ നേട്ടാണെന്നും സഞ്ജയ് കുമാര്‍  പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe