കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഇടത് ദുർഭരണത്തിനും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ യു ഡി എഫ് ജനമുന്നേറ്റ യാത്രക്ക് കൊയിലാണ്ടിയിൽ തുടക്കമായി. ഒക്ടോബർ 26, 27 തിയ്യതികളിൽ നടക്കുന്ന ജനമുന്നേറ്റ യാത്ര മുത്താമ്പിയിൽ ഡി സി സി പ്രസിഡണ്ട് അഡ്വ: കെ. പ്രവീൺ കുമാർ ജാഥ നായകൻമാർക്ക് പതാക നൽകി ഉദ്ഘാടനം ചെയ്തു.
നഗരസഭ കൗൺസിൽ പാർട്ടി ലീഡർമാരായ രത്നവല്ലി ടീച്ചർ, വി.പി ഇബ്രാഹിം കുട്ടി യുഡിഎഫ് നഗരസഭ ചെയർമാൻ അൻവർ ഇയ്യഞ്ചേരി ,കൺവീനർ കെ.പി വിനോദ് കുമാർ ജാഥക്ക് നേതൃത്വം നൽകി. മണ്ഡലം യുഡിഎഫ് ചെയർമാൻ മOത്തിൽ അബ്ദുറഹിമാൻ, കൺവീനർ മOത്തിൽ നാണു മാസ്റ്റർ, അശോകൻ മാസ്റ്റർ, ടി.അഷ്റഫ്, രാജേഷ് കീഴരിയൂർ,മുരളി തോറോത്ത്, വി.വി സുധാകരൻ, അഡ്വ: വിജയൻ , അസീസ് മാസ്റ്റർ, രജീഷ് വെങ്ങളത്ത് കണ്ടി, വി ടി സുരേന്ദ്രൻ, നജീബ് കെ.എം, തൻഹീർ കൊല്ലം, ബാസിത്ത് മിന്നത്ത് സംസാരിച്ചു
