എട്ടാം വളവിൽ ലോറി കുടുങ്ങി; വയനാട് ചുരത്തിൽ ​ഗതാഗതക്കുരുക്ക്

news image
Oct 30, 2025, 7:41 am GMT+0000 payyolionline.in

താമരശേരി: വയനാട് ചുരത്തിൽ ​ഗതാ​ഗതക്കുരുക്ക്. എട്ടാംവളവിൽ കണ്ടെയ്നർ ലോറി കുടിങ്ങിയതോടെയാണ് ​ഗതാ​ഗതം തടസപ്പെട്ടത്. ചെറിയ വാഹനങ്ങൾ റൂട്ടിലൂടെ കടന്നുപോകുന്നുണ്ട്. വൺവെ ആയാണ് വാഹനങ്ങൾ കടന്ന് പോകുന്നത്.ചുരം കയറുന്നതിനിടെ കണ്ടെയ്നർ ലോറിനിയന്ത്രണം വിട്ട് പിന്നോട്ട് നീങ്ങുകയായിരുന്നു. തുടർന്ന്

മരത്തിൽ ഇടിച്ച് നിന്നതോടെ ​ഗതാ​ഗതം തടസപ്പെട്ടു. ലോറി റോഡിൽ നിന്നും മാറ്റാനുള്ള നടപടികൾ ആരംഭിച്ചു.ലോറി പ്രദേശത്ത് നിന്നും മാറ്റിയാൽ മാത്രമേ ​ഗതാ​ഗതം പൂർണ തോതിൽ പുനസ്ഥാപിക്കാനാകൂ.ചെറിയ കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമാണ് നിലവിൽ ചുരത്തിലൂടെ കടന്നുപോകാൻ കഴിയുന്നത്.വലിയ വാഹനങ്ങളുടെ ​ഗതാ​ഗതത്തിന് നിയന്ത്രിണമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe