ഇനിമുതൽ എല്‍എസ്എസ്, യുഎസ്എസ് സ്‌കോളര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകൾ ലഭിക്കാനായി നാളുകൾ കാത്തുനിൽക്കേണ്ട. സ്കോളർഷിപ് സർട്ടിഫിക്കറ്റുകൾ ഓണ്‍ലൈനായി നിങ്ങൾക്ക് ഡൗൺലോഡ് ചെയ്തെടുക്കാം.
പ്രഥമാധ്യാപകരുടെ ലോഗിന്‍ വഴി സര്‍ട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനാകുന്ന വിധത്തിലാണ് പുതിയ ക്രമീകരണം. സര്‍ട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാനാണ് പുതിയ മാറ്റം. സർട്ടിഫിക്കറ്റുകൾ ഓണ്‍ലൈനായി ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു.സ്‌കൂള്‍വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനം, തൊഴിലവസരങ്ങള്‍, മത്സരപ്പരീക്ഷകള്‍ തുടങ്ങിയവയെക്കുറിച്ച് സമഗ്രവിവരങ്ങളുമായി യുനിസെഫുമായി സഹകരിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിയ ‘കരിയര്‍ പ്രയാണം’ പോര്‍ട്ടലിന്റെ ഉദ്ഘാടനവും മന്ത്രി ചടങ്ങിൽ നിര്‍വഹിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലും കൈറ്റും സംയുക്തമായി സജ്ജമാക്കിയതാണ് പോര്‍ട്ടല്‍. വിവരങ്ങള്‍ careerprayanam എന്ന വെബ്‌സൈറ്റിലൂടെ ലഭ്യമാകും.
