കൂടെയുണ്ട് കേരള പൊലീസ്; വിളിക്കേണ്ട നമ്പറുകളിതാ

news image
Nov 7, 2025, 10:37 am GMT+0000 payyolionline.in

വര്‍ക്കലയില്‍ യുവതിയെ ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ട സംഭവത്തിന് പിന്നാലെ സുരക്ഷ ഉറപ്പിക്കാന്‍ നടപടികളുമായി കേരള പൊലീസ്.

ട്രെയിന്‍ യാത്രയ്ക്കിടെ അപകടങ്ങള്‍, മോഷണം, തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ 112 എന്ന നമ്പറിലേക്ക് ബന്ധപ്പെടണമെന്നാണ് നിര്‍ദേശം. ഉടന്‍ പൊലീസ് സഹായം ലഭ്യമാകും.

സുരക്ഷിതമല്ലെന്ന തോന്നലുണ്ടാകുന്ന സാഹചര്യങ്ങളില്‍ വാട്‌സ്ആപ്പ് വഴി വിവരം പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കാം. ഇതിനായി 94 97 93 58 59 എന്ന നമ്പര്‍ ഉപയോഗിക്കാം.

വാട്‌സാപ്പ് മുഖേന ഫോട്ടോ, വീഡിയോ എന്നിവയും ടെക്‌സ്റ്റ് മെസേജായും വിവരങ്ങള്‍ അറിയിക്കാം. 9846 200 100, 9846 200 150, 9846 200 180 തുടങ്ങിയ നമ്പറുകളിലും പൊലീസ് സേവനങ്ങള്‍ ലഭ്യമാകും.

‘ഓപ്പറേഷന്‍ രക്ഷിത’ എന്നപേരില്‍ വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് പരിശോധനകള്‍ കര്‍ശനമാക്കി.

റെയില്‍വേ സ്റ്റേഷനുകളിലും പരിസരങ്ങളിലും ട്രെയിനുകള്‍ക്ക് ഉള്ളിലും ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ച് പ്രത്യേക പരിശോധനകൾ നടത്തും.

മദ്യപിച്ച് റെയില്‍വേ പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും പ്രവേശിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് റെയില്‍വേ പൊലീസ് സൂപ്രണ്ട് ഷഹന്‍ഷാ ഐപിഎസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe